ADVERTISEMENT

അടിമാലി∙ വേനൽ കടുത്തതോടെ കൊച്ചി– ധനുഷ്കോടി ദേശീയപാത ഓരത്തുള്ള വെള്ളച്ചാട്ടങ്ങൾ വറ്റിവരണ്ടു. വിനോദ സഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്ന ചീയപ്പാറ, വാളറ, അടിമാലി വെള്ളച്ചാട്ടങ്ങളാണ് വറ്റി വരണ്ടത്. മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരികൾക്ക് വിസ്മയ കാഴ്ചയാണ് ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ സമ്മാനിച്ചിരുന്നത്.

ഇതോടൊപ്പം മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ ഇടത്താവളമായാണ് അടിമാലി അറിയപ്പെടുന്നത്. വെള്ളച്ചാട്ടങ്ങൾ വറ്റി വരണ്ടതോടെ നിരാശരായാണ് ഇതു വഴി സഞ്ചാരികൾ കടന്നുപോകുന്നത്. നേര്യമംഗലം വനത്തിലും, വാളറ ഭാഗത്തും കഴിഞ്ഞ ദിവസം വേനൽമഴ ലഭിച്ചിരുന്നു. എന്നാൽ വെള്ളം ഒഴുക്കിന് പര്യാപ്തമാകും വിധം മഴ ലഭിച്ചിട്ടില്ല. വെള്ളച്ചാട്ടങ്ങൾ വറ്റിവരണ്ടതോടെ ഇവിടങ്ങളിലെ കച്ചവടക്കാരുടെ വരുമാനവും നിലച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com