ADVERTISEMENT

മറയൂർ ∙ ‘‘മനിതർ ഉണർന്തു കൊള്ള, ഇത് മനിത കാതൽ അല്ല’’... കൊടൈക്കനാലിലെ ഗുണ കേവിൽ ഇപ്പോൾ എത്തുന്ന സഞ്ചാരികൾ ഉറക്കെ പറയുന്ന വരിയാണിത്. മലയാള സിനിമയുടെ സീൻ മാറ്റിയ മഞ്ഞുമ്മൽ ബോയ്സ് കൊടൈക്കനാലിൽ ഗുണ കേവിന്റെയും സീൻ മാറ്റി. സിനിമയുടെ വൻ പ്രചാരത്തെ തുടർന്നു ഗുണ കേവിലേക്കു സഞ്ചാരികളുടെ വൻ തിരക്കാണ്.

ഒരു മാസത്തിനിടെ അൻപതിനായിരത്തിലേറെ പേരാണു ഗുണ കേവ് സന്ദർശിക്കാൻ എത്തിയത്. മഞ്ഞുമ്മൽ ബോയ്സ് സിനിമയിൽ കാണിക്കുന്ന ഗുണ ഗുഹയിലേക്കുള്ള പാതയും മീറ്ററുകളോളം പടർന്നു പന്തലിച്ചു കിടക്കുന്ന വേരുകളിലും ഇരുന്നു ചിത്രങ്ങളെടുക്കാൻ വൻ തിരക്കാണിപ്പോൾ. സിനിമ റിലീസായതിനു പിന്നാലെ കേരളത്തിൽ നിന്നുള്ള സഞ്ചാരികളാണു കൂ‌ടുതലായി എത്തിയിരുന്നത്.

തമിഴ്നാട്ടിലും സിനിമ ഹിറ്റായതോടെ അവിടെനിന്നും ഒട്ടേറെ സഞ്ചാരികൾ കൊടൈക്കനാലിലേക്ക് എത്താൻ തുടങ്ങി. 1991ൽ കമൽഹാസന്റെ ചിത്രമായ ഗുണ ചിത്രീകരിച്ചത് കൊടൈക്കനാലിലെ ഗുണ ഗുഹയിലാണ്. ഇടുക്കി ജില്ലയിൽ മൂന്നാർ–മറയൂർ–ഉദുമൽപേട്ട–പഴനി വഴി കൊടൈക്കനാൽ സഞ്ചാരികളുടെ ഇഷ്ടപാതയായി മാറിയിട്ടുണ്ട്. മറയൂരിൽ നിന്നു 130 കിലോമീറ്റർ ദൂരമാണ് കൊടൈക്കനാലിലേക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com