കുടുംബത്തിനു നേരെ ആക്രമണം; പ്രതികൾ അറസ്റ്റിൽ

Mail This Article
ഉടുമ്പന്നൂർ∙ വീടിനോട് ചേർന്ന് പെട്ടിക്കട നടത്തുന്ന കുടുംബത്തെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ. ഇടമറുക് പുതിയകുന്നേൽ റംസൽ (28), കളപ്പുരയ്ക്കൽ മാഹിൻ (26) എന്നിവരെയാണ് കരിമണ്ണൂർ സിഐ ടി.വി.ധനഞ്ജയദാസ്, എസ്‌ഐ ടി.ആർ.ദിപു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ആക്രമണത്തിൽ ഉടുമ്പന്നൂർ കള്ളാട്ട് കരിക്കുന്നേൽ പീതാംബരന്റെ(73) കൈക്കു പരുക്കേറ്റിരുന്നു. ഇയാളുടെ ഭാര്യയ്ക്കും പരുക്കേറ്റിട്ടുണ്ട്. റംസലിന്റെ എംഡിഎംഎ വിൽപനയെപ്പറ്റി വൃദ്ധദമ്പതികളുടെ മകൻ എക്സൈസുകാർക്ക് വിവരം നൽകി എന്നാരോപിച്ചായിരുന്നു ആക്രമണം. വീട്ടുപകരണങ്ങളും മറ്റും തല്ലിത്തകർത്തു.
ഞായർ രാത്രി 8.30ന് ആയിരുന്നു സംഭവം. തുടർന്ന് പ്രതികൾ തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവരെ ഇന്നലെ വൈകിട്ട് 4ന് ഡിസ്ചാർജ് ചെയ്തതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർ ഒട്ടേറെ കേസിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.