പരീക്ഷയുടെ തിരക്കൊഴിഞ്ഞില്ലേ...; ഇനി തേക്കടിയിലേക്ക് വരൂ, കുളിരായി പുഷ്പമേള
Mail This Article
കുമളി ∙ പരീക്ഷയുടെ തിരക്കൊഴിഞ്ഞില്ലേ, ഇനി തേക്കടിയിലേക്ക് വരൂ മനം കുളിർപ്പിക്കുന്ന കാഴ്ചകൾ കണ്ടു മടങ്ങാം. കുമളി - തേക്കടി റോഡിൽ കല്ലറയ്ക്കൽ ഗ്രൗണ്ടിൽ നടക്കുന്ന പുഷ്പമേള മനസ്സിന് കുളിർമ സമ്മാനിക്കും. ഒന്നര മാസക്കാലം നീണ്ടുനിൽക്കുന്ന പുഷ്പമേളയിൽ ഇരുനൂറിൽപ്പരം ഇനങ്ങളിൽപ്പെട്ട ചെടികൾ പൂത്തുനിൽക്കുന്ന ഒരുലക്ഷത്തിലധികം പൂച്ചട്ടികളാണ് പ്രദർശനത്തിനായി ഒരുക്കിയിട്ടുള്ളത്.
ആന്തൂറിയം, ഓർക്കിഡ് എന്നിവയുടെ പ്രത്യേക ശേഖരവും പഴവർഗ തൈകൾ, വിവിധയിനം അപൂർവ സസ്യങ്ങൾ എന്നിവയും പ്രദർശനത്തിനായി എത്തിച്ചിട്ടുണ്ട്. മരണക്കിണർ, ജയന്റ് വീൽ, കൊളംബസ്, കുട്ടികൾക്കായുള്ള പ്രത്യേക റൈഡുകൾ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ സായാഹ്നങ്ങളിലും വിവിധ കലാപരിപാടികൾ അരങ്ങേറും.
ഏഴ് വയസ്സ് വരെ പ്രായമായ കുട്ടികൾക്കും വികലാംഗർ, ഭിന്നശേഷിക്കാർ, അനാഥ മന്ദിരങ്ങളിലെ അന്തേവാസികൾ എന്നിവർക്കും പ്രവേശനം സൗജന്യം. മറ്റുള്ളവർക്ക് 60 രൂപയാണ് പ്രവേശന ഫീസ്. രാവിലെ 9.30 മുതൽ രാത്രി 10 വരെയാണ് പ്രദർശനസമയം.