ADVERTISEMENT

തൊടുപുഴ ∙ പച്ചക്കറി മാർക്കറ്റിൽ മരച്ചില്ലയിൽ കുടുങ്ങിയ കാക്കയെ കെഎസ്ഇബി ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ മാർക്കറ്റിലെ തൊഴിലാളികളാണ് മരത്തിൽ കാക്ക കുടുങ്ങിക്കിടക്കുന്നത് കണ്ടത്. മാർക്കറ്റിലെ വ്യാപാരികൾ കെഎസ്ഇബിയെ സഹായം ആവശ്യപ്പെട്ടു. 

കെഎസ്ഇബി ഓവർസീയർ ബൈജുവിന്റെ നേതൃത്വത്തിലെത്തിയ ലൈൻമാൻമാരായ ബേബിയും നൗഷാദും വൈദ്യുതി ലൈൻ ഓഫാക്കി നീളമുള്ള തോട്ടി ഉപയോഗിച്ച് കാക്കയെ താഴെയിറക്കി. കാലിൽ പ്ലാസ്റ്റിക് വള്ളി ചുറ്റിയതാണു കാക്ക മരത്തിൽ കുടുങ്ങാൻ കാരണമായത്. ഒരുമണിക്കൂറോളം പണിപ്പെട്ടാണ് കാക്കയെ രക്ഷപ്പെടുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com