ADVERTISEMENT

മറയൂർ പ്രദേശത്ത് കാട്ടുതീ പടരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ പത്തിലേറെ തവണ കാട്ടുതീ പടർന്നു പിടിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മറയൂർ വനമേഖലയായ ചെമ്പട്ടി മലനിരകളിലും മറയൂർ ചന്ദന റിസർവിന് സമീപം ആദിവാസികൾ താമസിക്കുന്ന പുതുക്കുടിക്ക് സമീപം മലനിരകളിലും വ്യാപകമായി കാട്ടുതീ പടർന്നു.   മഴയെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും പെയ്തില്ല. അഗ്നിശമന സേനയുടേതടക്കം വലിയ വാഹനങ്ങൾക്ക് കടന്നു ചെല്ലാൻ പറ്റാത്ത വിദൂരങ്ങളിലുള്ള മലനിരകൾ ആയതിനാൽ തീയണയ്ക്കുന്നത് പ്രയാസമാണ്. ഒട്ടേറെ മൃഗങ്ങളും പക്ഷികളും കാട്ടുതീക്ക് ഇരയാകുന്നുണ്ട്. അതിർത്തി ഗ്രാമങ്ങളിലെ കൃഷിക്കും കാട്ടുതീ ഭീഷണിയാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com