ADVERTISEMENT

വണ്ടിപ്പെരിയാർ ∙ മാസങ്ങളായി സർക്കാരിന്റെ ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ നടുറോഡിൽ കസേരയിട്ടിരുന്നു പ്രതിഷേധിച്ച പൊന്നമ്മ കുടിശികത്തുക ലഭിക്കുന്നതിനു മുൻപേ ജീവിതത്തിൽ നിന്നു മടങ്ങി. ഏക വരുമാനമാർഗമായ പെൻഷൻതുക മാസങ്ങളായി ലഭിക്കാത്തതിനെത്തുടർന്നു ഫെബ്രുവരി 8നാണു വണ്ടിപ്പെരിയാർ-വള്ളക്കടവ് റോഡിൽ കസേരയിട്ടിരുന്നു തൊണ്ണൂറുകാരി പൊന്നമ്മ പ്രതിഷേധിച്ചത്. 

മകനു ജോലി ഇല്ലാതായതോടെ റോഡ് പുറമ്പോക്കിൽ താമസിച്ചിരുന്ന ഇവർക്കു സമീപവാസികളാണു ഭക്ഷണവും മരുന്നും എത്തിച്ചു നൽകിയിരുന്നത്. റോഡിലിരുന്ന പൊന്നമ്മയെ പൊലീസെത്തി അനുനയിപ്പിച്ചാണു വീട്ടിലേക്കു മാറ്റിയത്. സമരം വാർത്തയായതോടെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പൊന്നമ്മയെ ഫോണിൽ വിളിച്ചു സർക്കാർ പെൻഷൻ നൽകുന്നതു വരെ കോൺഗ്രസ് പെൻഷൻ നൽകുമെന്ന് അറിയിച്ചു. 

പിന്നാലെ ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി.മാത്യു    ഇവരുടെ വീട്ടിലെത്തി തുക കൈമാറി. കഴിഞ്ഞ മാസത്തെ പെൻഷനും കോൺഗ്രസ് പ്രവർത്തകർ വീട്ടിലെത്തിച്ചു നൽകി. സാമൂഹികപ്രവർത്തകരും അവശ്യസാധനങ്ങളും മരുന്നും എത്തിച്ചു നൽകിയിരുന്നു. പ്രായാധിക്യത്തെത്തുടർന്നാണു മരണം. സംസ്കാരം ഇന്ന്. മകൻ: മായൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com