ADVERTISEMENT

ജോലി ഒഴിവ്: തൊടുപുഴ∙ ഇടുക്കി ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന്റെ  അഴുത ബ്ലോക്കിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിന്റെ ഫസ്റ്റ് ഷിഫ്റ്റിലേക്കും കട്ടപ്പന, ദേവികുളം, അഴുത, അടിമാലി, ഇടുക്കി, തൊടുപുഴ, ഇളംദേശം ബ്ലോക്കുകളിലെ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിനും വെറ്ററിനറി ഡോക്ടർമാരെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

ബിവിഎസ്‌സി ആൻഡ് എഎച്ച് യോഗ്യതയും കേരള സംസ്ഥാന വെറ്ററിനറി കൗൺസിലിൽ റജിസ്ട്രേഷൻ നേടിയിട്ടുള്ളതുമായ വെറ്ററിനറി ബിരുദധാരികൾ 8ന് 10.30ന് തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തിൽ വെറ്ററിനറി ഡോക്ടർ തസ്തികയിലേക്ക് റിട്ടയേഡ് വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കുന്നതാണ്. 

തൊടുപുഴ ∙ ലോക്സഭാ തിരഞ്ഞടുപ്പിൽ സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ട്രറൽ പാർട്ടിസിപ്പേഷൻ) പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിന് അവസരം. ഇന്റേൺഷിപ് അടിസ്ഥാനത്തിലാവും നിയമനം. കണ്ടന്റ് റൈറ്റിങ്,  വീഡിയോ, ഫോട്ടോഗ്രാഫി, എഡിറ്റിങ് എന്നീ മേഖലകളിലാണ് അവസരം.  രേഖകൾ, ആധാർ, വോട്ടർ  ഐഡി എന്നിവ സഹിതം അഞ്ചിനകം sveepidukki2024@gmail.com ലേക്ക്  അപേക്ഷിക്കണം. 9846159753.

മുട്ടക്കോഴി വിതരണം
തൊടുപുഴ∙ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നിന്ന് ഒന്നരമാസം പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 130 രൂപ നിരക്കിൽ വിതരണം ചെയ്യുന്നു. 5ന് 8 മുതൽ സ്ഥാപനത്തിൽ നേരിട്ടെത്തി കോഴിക്കുഞ്ഞുങ്ങളെ വാങ്ങാവുന്നതാണ്.

ധ്യാനം 5 മുതൽ
ഉപ്പുതറ∙ പരപ്പ് ചാവറ ധ്യാനകേന്ദ്രത്തിൽ      5ന് വൈകിട്ട് 5 മുതൽ 9ന് രാത്രി 10 വരെ ധ്യാനം നടക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com