ADVERTISEMENT

പൂമാല∙ മേത്തൊട്ടിയിൽ ജപ്പാൻ ശുദ്ധജല പദ്ധതി എത്തിയെങ്കിലും നാട്ടുകാർക്ക് ഇപ്പോഴും ആശ്രയം ഹോസുവഴിയുള്ള വെള്ളം. മലമുകളിലെ ചതുപ്പുപ്രദേശത്തെ കുഴികളിൽ നിന്നു ഹോസുവഴിയാണ് ശുദ്ധജലം എത്തുന്നത്. ഇവിടെ ജപ്പാൻ ശുദ്ധജല പദ്ധതി വന്നിട്ടും ഉപകാരപ്പെട്ടിട്ടില്ല. വേനലായതോടെ മലമുകളിലും ഉയർന്ന പ്രദേശങ്ങളിലും ഉള്ള നീരുറവകൾ മിക്കതും വറ്റിവരണ്ടു. തുടർന്നു ഉയർന്ന ഭാഗത്തുള്ള ചതുപ്പു പ്രദേശത്ത് കുഴിയെടുത്ത് അവിടെനിന്നു ഹോസുകൾ വഴി വെള്ളം ശേഖരിക്കുന്നത്. 

മോത്തൊട്ടിക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണ് ജപ്പാൻ കുടിവെള്ളപദ്ധതി. ഇതിനായി പൈപ്പുകൾ കുഴിച്ചിടുകയും പടിഞ്ഞാറെ മേത്തൊട്ടിയിൽ വലിയ ടാങ്ക് സ്ഥാപിക്കുകയും ചെയ്തു. പിന്നീട് ശുദ്ധജലവിതരണം ആരംഭിക്കുകയും ചെയ്തു. എന്നാൽ വെള്ളം പമ്പുചെയ്യാൻ തുടങ്ങിയതോടെ പൈപ്പുകൾ പലയിടങ്ങളിലും വ്യാപകമായി പൊട്ടി. ഇതോടെ പമ്പിങ് നിർത്തിവച്ചു. ഇവിടെ കിണർ വെള്ളം തീരെ കുറവാണ്. 

ശുദ്ധജലത്തിനായി ഹോസുപയോഗിക്കുമ്പോൾ ഹോസുകൾക്കുണ്ടാകുന്ന തകരാർ പരിഹരിക്കാൻ ദിവസവും മലമുകളിലേക്ക് പോകേണ്ടതിനാൽ പലർക്കും ജോലിക്കു പോകുന്നതിനും കഴിയുന്നില്ല. തകരാറുകൾ പരിഹരിച്ച് മേത്തൊട്ടിയിൽ ജപ്പാൻ ശുദ്ധജലപദ്ധതി നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com