ADVERTISEMENT

കുമളി ∙ എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ പര്യടന പരിപാടിക്ക് തുടക്കമായി. ഇന്നലെ രാവിലെ 8നു കുമളി പഞ്ചായത്ത് പൊതുവേദിയിൽ നിന്ന് തുടങ്ങിയ പര്യടനത്തിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ജോസ് ഫിലിപ് അധ്യക്ഷനായി. തുടർന്ന് കുമളി, വണ്ടിപ്പെരിയാർ പഞ്ചായത്തുകളിലെ കാർഷിക, തോട്ടം മേഖലകളായ ഒന്നാം മൈൽ, മുരിക്കടി, വെള്ളാരംകുന്ന്, ചെങ്കര, നാലുകണ്ടം, മത്തായി മൊട്ട, മഞ്ചുമല എൽഡി, വണ്ടിപ്പെരിയാർ ബസ് സ്റ്റാൻഡ്, മഞ്ചുമല യുഡി, ഗ്രാമ്പി നമ്പർ രണ്ട്, മൗണ്ട് തുടങ്ങിയ കേന്ദ്രങ്ങളിൽ പര്യടനം നടത്തി.കുമളിയിൽ നടന്ന ഉദ്ഘാടന യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ.ജയചന്ദ്രൻ, പാർലമെന്റ് മണ്ഡലം സെക്രട്ടറി എസ്.സതീഷ്, സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാർ, വാഴൂർ സോമൻ എംഎൽഎ, ജോസ് പാലത്തിനാൽ, അനിൽ കൂവപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com