കൂൾ ആൻഡ് ഗ്രീൻ ഇടുക്കി; അവധിക്കാലത്ത് കുടുംബവുമൊത്ത് ഇടുക്കിയുടെ സൗന്ദര്യം നുകരാം
Mail This Article
ഇടുക്കിയിൽ എവിടെയൊക്കെ പോകാം? ഒരു ട്രിപ് പ്ലാനർ...
പെരിയാർ ടൈഗർ റിസർവ്, തേക്കടി
∙ ബോട്ടിങ്, ട്രക്കിങ്.
∙ ബസ് ചാർജ് –30. പ്രവേശന ഫീസ്: 45 രൂപ (മുതിർന്നവർക്ക്).
∙ ബോട്ടിങ് രാവിലെ 7 മുതൽ 3.30 വരെ. 25 ട്രിപ്പ്. ഒരാൾക്ക് 225 രൂപയും കുട്ടികൾക്ക് (11 വയസ്സുവരെ) 85 രൂപയും ഫീസ്.
∙ 13 ഇനം ട്രെക്കിങ് പാക്കേജുകളുമുണ്ട്.
കുണ്ടള
∙ 400രൂപ, 600രൂപ (ബോട്ടിങ്ങിന്)
∙ ഡാം, ബോട്ടിങ്
∙ രാവിലെ 9.15 മുതൽ 5.15 വരെ
∙ മൂന്നാറിൽനിന്ന് 25 കി.മീ.
മാട്ടുപ്പെട്ടി ഡാം
∙ പ്രവേശനത്തിന് 25 രൂപ.
∙ സ്പീഡ് ബോട്ട്– 1080, ഫാമിലി ബോട്ട്– 2000, പെഡൽബോട്ട്– 600
∙ ബോട്ടിങ്. കൗബോയ് പാർക്ക്, എക്കോപോയിന്റ്, പുൽമേടുകൾ. എക്കോപോയിന്റിൽ പെഡൽ ബോട്ടുകളുണ്ട്.
∙ രാവിലെ 9.15 മുതൽ 5.15 വരെ.
∙ മൂന്നാറിൽനിന്ന് 12 കി.മീ.
മറയൂർ, കാന്തല്ലൂർ
∙ ഫീസില്ല (സ്വകാര്യ തോട്ടങ്ങളിൽ ഫീസ് ഈടാക്കുന്നുണ്ട്)
∙ മറയൂരിൽ ചന്ദനക്കാട്, മാൻകൂട്ടം, മുനിയറകൾ, മറയൂർ ശർക്കര നിർമാണം.
∙ വേനൽക്കാലത്തും വെള്ളമുള്ള കച്ചാരം വെള്ളച്ചാട്ടം. പ്രവേശന ഫീസില്ല.
∙ മൂന്നാറിൽനിന്നു മറയൂരിലേക്ക് 39.5 കി.മീ., കാന്തല്ലൂരിലേക്ക് 48.6. കിലോമീറ്റർ.
മാങ്കുളം – ആനക്കുളം
∙ ഫീസില്ല.
∙ ഓരുവെള്ളം കുടിക്കാൻ എത്തുന്ന കാട്ടാനക്കൂട്ടം.
∙ വിരിപാറ ടൈഗർ കേവ്. ഫീസ് 50 രൂപ.
∙ ആനക്കുളത്തേക്ക് മൂന്നാറിൽനിന്ന് 42 കി.മീ., അടിമാലി മച്ചിപ്ലാവിൽ നിന്ന് 32 കി.മീ.
പൊന്മുടി
∙ ഹൈഡൽ പാർക്ക്, ബോട്ടിങ്.
∙ പ്രവേശനം: 50 രൂപ, ബോട്ടിങ്: 1000 രൂപ.
∙ മൂന്നാറിൽനിന്ന് 27 കി.മീ.
∙ പ്രവേശന സമയം: 9 മുതൽ 5 വരെ
രാമക്കൽമേട്
∙ ഫീസ് 25 രൂപ
∙ ഡിടിപിസി ഒരുക്കിയ കുറവൻകുറത്തി ശിൽപം, വ്യൂ പോയിന്റ്.
∙ കട്ടപ്പനയിൽനിന്ന് 21 കിലോമീറ്റർ.
വാഗമൺ അഡ്വഞ്ചർ പാർക്ക്
∙ ഡിടിപിസിയുടെ പാർക്കിൽ പ്രവേശന ഫീസ് 25 രൂപ.
∙ റൈഡുകൾ: പാരാഗ്ലൈഡിങ്(4500), ഗ്ലാസ് ബ്രിജ് (250, 360). സൈക്കിൾ, ജയന്റ് സ്വിങ്, സ്കൈ സൈക്ലിങ്.
∙ കുമളിയിൽനിന്ന് 45 കി.മീ.
വാഗമൺ
∙ പൈൻ വാലിയിലേക്ക് മുതിർന്നവർക്ക് 10 രൂപ. കുട്ടികൾക്ക് 5 രൂപ.
∙ മൊട്ടക്കുന്നിലും ഓർക്കഡേറിയത്തിലും നിരക്ക് മുതിർന്നവർക്ക് 25, കുട്ടികൾക്ക് 15.
∙ തങ്ങൾപാറ, തേയിലത്തോട്ടങ്ങൾ എന്നിവയിലേക്ക് ഫീസില്ല.
∙ പ്രവേശന സമയം: 9 മുതൽ 6 വരെ.
∙ കുമളിയിൽനിന്ന് 40 കി.മീ.
ഇടുക്കി–ചെറുതോണി ഡാം
∙ കാഴ്ചയുടെയും സാഹസികതയുടെയും വിരുന്നൊരുക്കുന്നതാണ് ഡിടിപിസിയുടെ ഹിൽ വ്യൂ പാർക്ക്. സ്‌കൈ സൈക്ലിങ്, സിപ് ലൈൻ, ബഗ്ഗി ട്രം പോളിൻ, ബർമ ബ്രിജ്, ഗൺ ഷൂട്ടിങ് എന്നീ റൈഡുകളുണ്ട്. ഹിൽ വ്യൂ പാർക്കിലേക്ക് പ്രവേശന നിരക്ക് 25 രൂപ. റൈഡുകൾക്ക് പ്രത്യേകം ഫീസ്.
∙ ആർച്ച് ഡാം, വൈശാലി ഗുഹ, ബോട്ടിങ്. 18 പേർക്കു പോകാവുന്ന ഒരു ബോട്ടാണുള്ളത്. മുതിർന്ന ഒരാൾക്ക് 145 രൂപയും കുട്ടികൾക്ക് 85 രൂപയുമാണു ഫീസ് (30 മിനിറ്റ് യാത്ര). വെള്ളാപ്പാറയിൽ നിന്ന് ആരംഭിക്കുന്ന യാത്ര ഇടുക്കി, ചെറുതോണി ഡാമുകളുടെ 500 മീറ്റർ അടുത്തുവരെ എത്തും. രാവിലെ 9ന് ട്രിപ്പുകൾ ആരംഭിക്കും.
∙ കട്ടപ്പനയിൽനിന്ന് 22 കി.മീ.
അയ്യപ്പൻകോവിൽ
∙ ഫീസില്ല.
∙ തൂക്കുപാലം.
∙ കട്ടപ്പനയിൽനിന്ന് 16 കി.മീ.
ഇലവീഴാപ്പൂഞ്ചിറ
∙ ഫീസില്ല
∙ ഹൈ ആൾട്ടിറ്റ്യൂഡ് വ്യൂ പോയിന്റ്.
∙ തൊടുപുഴയിൽനിന്ന് 21.3 കിലോമീറ്റർ.
മൂന്നാർ
∙ ഡിടിപിസിയുടെ ഫ്ലവർ ഗാർഡനിൽ 60 രൂപ, കുട്ടികൾക്കു 30 രൂപ.
∙ ഫ്ലവർഗാർഡൻ, ഹൈഡൽ പാർക്ക്, തേയിലത്തോട്ടങ്ങൾ, ടീ മ്യൂസിയം. ഫ്ലവർ ഗാർഡനിൽ ഓർക്കിഡേറിയം, കള്ളിമുൾ ചെടികളുടെ ഗാർഡൻ, മ്യൂസിക്കൽ ഫൗണ്ടൻ, ആംഫി തിയറ്റർ, ചലിക്കുന്ന ആന, സെൽഫി പോയിന്റ് എന്നിവയുണ്ട്. 12 മുതൽ റോസ് ഫെസ്റ്റും തുടങ്ങും.
∙ പ്രവർത്തന സമയം 8.45 മുതൽ 9 വരെ
ടോപ് സ്റ്റേഷൻ
∙ തമിഴ്നാട് താഴ്‌വര കാണാൻ കഴിയുന്ന വ്യൂപോയിന്റ്.
∙ മൂന്നാറിൽ ഇപ്പോഴും പകൽ തണുപ്പുള്ള സ്ഥലം.
∙ തമിഴ്നാട് ഫോറസ്റ്റിന്റെ വാച്ച് ടവറുണ്ട്.
രാജമല
∙ ഫീസ് 200 രൂപ.
∙ നീലക്കുറിഞ്ഞി, പന്നൽ ഗാർഡൻ, ഓർക്കിഡേറിയം, വരയാടുകൾ.
∙ മൂന്നാറിൽ നിന്ന് 11.3 കി.മീ.
∙ രാവിലെ 8 മുതൽ 4.30 വരെ
ആമപ്പാറ വ്യൂ പോയിന്റ്
∙ രാമക്കൽമേട് വ്യൂ പോയിന്റിനു സമീപത്തെ മനോഹര സ്ഥലം. ആമയുടെ ആകൃതിയിലുള്ള പാറ.
∙ ഓഫ് റോഡ് യാത്രയാണ്. പ്രവേശനഫീസ് 100 രൂപ ഉൾപ്പെടെ ജീപ്പ് ചാർജ് 1600 രൂപ (8 പേർക്കു പോകാം).
മലങ്കര ഡാം
∙ കുട്ടികളുടെ പാർക്ക്, ഡാം.
∙ ഫീസ് 20 രൂപ
∙ തൊടുപുഴയിൽനിന്ന് 7.2 കിലോമീറ്റർ
∙ സമയം രാവിലെ 8 മുതൽ 7 വരെ.