ADVERTISEMENT

മൂന്നാർ ∙ തോട്ടം മേഖല വിടാതെ കാട്ടാനകൾ. വനമേഖലയിൽ വേനൽ കടുത്തതോടെയാണു മൂന്നാറിലെ തോട്ടം മേഖലയിൽ കാട്ടാനകളുടെ ശല്യം രൂക്ഷമായി തുടരുന്നത്. കുണ്ടള, നല്ലതണ്ണി കുറുമല, കന്നിമല ടോപ്, ലക്ഷ്മി എസ്റ്റേറ്റ്, സിഗ്നൽ പോയിന്റ് എന്നിവിടങ്ങളിലാണു കാട്ടാനയുടെ സാന്നിധ്യം പതിവായി തുടരുന്നത്

. തോട്ടം തൊഴിലാളികൾ വീടുകൾക്ക് സമീപം വളർത്തുന്ന പച്ചക്കറികളും വാഴകളും തിന്നുന്ന ആനകൾ ശുദ്ധജല വിതരണ പൈപ്പുകൾ പൊട്ടിച്ച് വെള്ളം കുടിക്കുന്നതും പതിവാണ്. മദപ്പാട് മാറിയ പടയപ്പ രണ്ടു ദിവസമായി സിഗ്നൽ പോയിന്റിനു സമീപമുള്ള ജനവാസമേഖലയുടെ അടുത്തുള്ള കാട്ടിലാണ് മേഞ്ഞു നടക്കുന്നത്. 

കുണ്ടള മേഖലയിൽ രണ്ടു വീതമുള്ള നാല് ആനകളും മറ്റിടങ്ങളിൽ ഒറ്റയാൻമാരുമാണു പകൽ പതിവായി മേഞ്ഞുനടക്കുന്നത്. തേയിലത്തോട്ടങ്ങളിൽ പകൽ സമയങ്ങളിൽ കാട്ടാനകളിറങ്ങുന്നതിനാൽ ഇവയുടെ സാന്നിധ്യമുള്ള ഫീൽഡുകളിൽ തൊഴിലാളികൾ ജോലിക്കിറങ്ങുന്നില്ല.

ആനകളുള്ള വിവരമറിയുന്നതോടെ തൊഴിലാളികളെ മറ്റു ഫീൽഡുകളിലേക്ക് മാറ്റി വിട്ടാണ് ജോലി ചെയ്യിക്കുന്നത്. മിക്ക എസ്റ്റേറ്റുകളിലും കാട്ടാനകളുടെ സാന്നിധ്യം ഉള്ളതു കാരണം വനം വകുപ്പിന്റെ ദ്രുതകർമസേന (ആർആർടി) സംഘം 24 മണിക്കൂറും തോട്ടം മേഖലയിൽ തന്നെയാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com