ADVERTISEMENT

നെല്ലാപ്പാറ∙ തൊടുപുഴ – പാലാ റോഡിലെ നെല്ലാപ്പാറ ഇറക്കത്തിൽ കെണിയൊരുക്കി മൂടാത്ത ഓട. ഒട്ടേറെ വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെടുന്നതായി സ്ഥലവാസികൾ പറയുന്നു. കെഎസ്ടിപിയുടെ ആധുനിക നിലവാരത്തിലുള്ള റോഡ് നിർമാണം പൂർത്തിയാക്കി വർഷങ്ങൾ പിന്നിട്ടിട്ടും ഈ ഭാഗത്തെ ഓടകൾ മൂടിയിട്ടില്ല.

ഒന്നരയടിയിലേറെ ആഴമുണ്ട് ഓടയ്ക്ക്. റിഫ്ലക്ടറുകൾ സ്ഥാപിക്കാനായി റോഡരികിൽ നിർമിച്ചിരുന്ന കോൺക്രീറ്റ് തൂണുകൾ എല്ലാം തന്നെ വാഹനങ്ങൾ ഇടിച്ച് ഓടയിൽ വീണുകിടക്കുന്നത് കാണാം. ഇരുചക്ര വാഹനയാത്രക്കാരാണ് കൂടുതലും അപകടത്തിൽ പെടുന്നത്. ഈ റൂട്ടിലെ വഴിവിളക്കുകൾ എല്ലാം തകരാറിലായതിനാൽ രാത്രി കനത്ത ഇരുട്ടാണ് ഈ ഭാഗത്ത്. ശ്രദ്ധ പാളിയാൽ ഓടയിൽ വീഴുമെന്ന് ഉറപ്പാണ്.

തൊടുപുഴ – പാലാ റോഡിലെ ഏറ്റവും അപകടസാധ്യതയുള്ള ഭാഗങ്ങളിൽ ഒന്നാണ് ഇത്. സമീപത്തുള്ള കുരിശുപള്ളി വളവിൽ ഒട്ടേറെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരാഴ്ച മുൻപ് ഒരു ചരക്കുലോറി ഇവിടെ നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു. ഈ ഭാഗത്ത് അപകടസാധ്യത ഇല്ലാതാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com