ADVERTISEMENT

തൊടുപുഴ ∙ പാർലമെന്റ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു നിയോജക മണ്ഡലത്തിൽ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താൻ കഴിയാത്ത 85 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കുമായി ആബ്സന്റീസ് വോട്ടേഴ്സ് (ഹോം പോളിങ് ) സംവിധാനം ഏർപ്പെടുത്തി. ഇതിനായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരും പൊലീസും അടങ്ങുന്ന 23 ടീമുകൾ ബാലറ്റ് പേപ്പർ ഉൾപ്പെടെയുള്ള പോളിങ് സാമഗ്രികൾ തൊടുപുഴ എപിജെ അബ്ദുൽ കലാം സ്കൂളിൽ ഏറ്റുവാങ്ങി. വോട്ട് ചെയ്യാൻ കഴിയില്ല എന്നു ബൂത്ത് ലവൽ ഓഫിസർമാർക്കു നേരത്തെ നൽകിയ അപേക്ഷയും സത്യവാങ്മൂലവും ഉള്ള ആളുകളുടെ വീടുകളിലാണു വോട്ട് ചെയ്യാനുള്ള സാമഗ്രികളുമായി ഉദ്യോഗസ്ഥർ എത്തുന്നത്.

തൊടുപുഴ നിയോജകമണ്ഡലത്തിൽ 1696 പേരാണു പട്ടികയിൽ. തൊടുപുഴ നിയോജക മണ്ഡലത്തിന്റെ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസറായ തഹസിൽദാർ എ.എസ്. ബിജിമോൾ ആബ്സന്റീസ് വോട്ടേഴ്സ് നോഡൽ ഓഫിസറുടെ ചുമതല വഹിക്കുന്ന ഭൂരേഖ തഹസിൽദാർ കെ.എച്ച്. സക്കീർ, തൊടുപുഴ താലൂക്ക് ഇലക്‌ഷൻ ഡപ്യൂട്ടി തഹസിൽദാർ കെ.എസ്.ഭരതൻ ഡപ്യൂട്ടി തഹസിൽദാർമാരായ പി.എം. റഷീദ്,ടി.എ.നസീറ, ലാൽസൺ തോമസ്, ആർ.രഞ്ജിത്ത്, സി.കെ. ദീപേഷ്, എസ്.അർജുനൻ, അബി കാസിം, ജോൺസൺ ടി. ജോൺ, വി. ജയചന്ദ്രൻ, ആർ. ബിജുമോൻ മറ്റ് ഉദ്യോഗസ്ഥരും സംബന്ധിച്ചു

ഇന്നു മുതൽ പൊതുജനങ്ങൾക്ക് വോട്ടർപട്ടിക പരിശോധിക്കാം
തൊടുപുഴ ∙നിയോജകമണ്ഡലത്തിന്റെ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ഇന്നു മുതൽ എല്ലാ പഞ്ചായത്ത് ഓഫിസിലും വില്ലേജ് ഓഫിസിലും നഗരസഭയിലും താലൂക്ക് ഓഫിസ് ഇലക്‌ഷൻ വിഭാഗത്തിലും പൊതുജനങ്ങൾക്കു  പട്ടിക പരിശോധിച്ചു  ലിസ്റ്റിൽ പേരുണ്ടോ എന്ന് ഉറപ്പു വരുത്താമെന്നു തൊടുപുഴ നിയോജക മണ്ഡലത്തിന്റെ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർ തഹസിൽദാർ എ.എസ്. ബിജിമോൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com