ADVERTISEMENT

അധ്യാപകനിയമനം
നെടുങ്കണ്ടം ∙ എംഇഎസ് കോളജിൽ നിലവിൽ ഒഴിവുള്ള ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, കംപ്യൂട്ടർ സയൻസ്, ഫിസിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കൊമേഴ്സ്, മലയാളം വിഷയങ്ങളിൽ (മാനേജ്മെന്റ്/ ഗവ. ഗെസ്റ്റ്) അധ്യാപകരെ നിയമിക്കുന്നു. 25നു മുൻപ് അപേക്ഷയും ബയോഡേറ്റയും mesguestvacancy@gmail.com എന്ന മെയിലിൽ അയയ്ക്കണം. ഫോൺ: 9495468930.

വൈദ്യുതി മുടക്കം
വാഴത്തോപ്പ് ∙ സബ് സ്റ്റേഷൻ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നെടുങ്കണ്ടം, കട്ടപ്പന, വണ്ടൻമേട് സബ് സ്റ്റേഷൻ പരിധിയിൽ ഇന്നു രാവിലെ 8.30 മുതൽ 10.30 വരെ വൈദ്യുതി തടസ്സപ്പെടും.
തൊടുപുഴ ∙ 11 കെവി ലൈനിൽ ടച്ച് വെട്ട് നടക്കുന്നതിനാൽ നമ്പർ 1 സെക്‌ഷന്റെ പരിധിയിൽ വരുന്ന മുട്ടം കോടതി ജംക്‌ഷൻ മുതൽ മ്രാല പമ്പ് ഹൗസ് വരെയുള്ള ഭാഗങ്ങളിൽ ഇന്നു രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

വ്യാപാരി വ്യവസായി സമിതി കൺവൻഷൻ ഇന്ന് 
ചെറുതോണി ∙ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രവർത്തക കൺവൻഷൻ ഇന്ന് ഉച്ചയ്ക്ക് 1.30നു നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി.വർഗീസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. സമിതി ജില്ലാ പ്രസിഡന്റ് റോജി പോൾ അധ്യക്ഷനാകും. 

ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിനു സ്വീകരണം നൽകുമെന്നു ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ അറിയിച്ചു.

കട്ടപ്പന കമ്പോളം
ഏലം: 1400-1550
കുരുമുളക്: 550
കാപ്പിക്കുരു(റോബസ്റ്റ): 202
കാപ്പി പരിപ്പ്(റോബസ്റ്റ): 340
കൊക്കോ: 230|
കൊക്കോ(ഉണക്ക): 875
കൊട്ടപ്പാക്ക്: 260

മഞ്ഞൾ: 200
ചുക്ക്: 350
ഗ്രാമ്പൂ: 925
ജാതിക്ക: 260|
ജാതിപത്രി: 1250-1750



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com