ADVERTISEMENT

കട്ടപ്പന∙ നിർദിഷ്ട മലയോര ഹൈവേയുടെ അരികിൽ നിൽക്കുന്ന മരത്തിന്റെ അപകടകരമായ ചില്ലകൾ മുറിച്ചുമാറ്റാൻ നിർദേശം നൽകിയിട്ട് 2 വർഷമായിട്ടും നടപടിയില്ല. മാട്ടുക്കട്ടയ്ക്കു സമീപം നിൽക്കുന്ന മരത്തിന്റെ ചില്ലകളാണ് മുറിച്ചുമാറ്റാത്തത്. അപകടകരമായ ചില്ലകൾ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസിയായ പുത്തൻവീട്ടിൽ തോമസ് പരാതി നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ചില്ലകൾ മുറിച്ചുമാറ്റാൻ ബന്ധപ്പെട്ട കരാറുകാരന് നിർദേശം നൽകിയെന്ന് വ്യക്തമാക്കി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ മറുപടിയും നൽകിയിരുന്നു. മേരികുളം മുതൽ നരിയമ്പാറ വരെയുള്ള മലയോര ഹൈവേയുടെ നിർമാണം നടത്തുമ്പോൾ മരങ്ങൾ മുറിച്ചുമാറ്റാൻ വനംവകുപ്പിന്റെ അനുമതിക്കായി നടപടിയെടുത്തിട്ടുണ്ടെന്നും അതിനോടൊപ്പം ഈ മരത്തിന്റെ ചില്ലകളും നീക്കം ചെയ്യുമെന്നായിരുന്നു മറുപടി.

2022 ഓഗസ്റ്റിലാണ് മറുപടി നൽകിയതെങ്കിലും ഇപ്പോഴും മരം പഴയപടി നിൽക്കുകയാണ്. മാട്ടുക്കട്ട മേഖലയിലെ റോഡ് നിർമാണം പൂർത്തിയായി വരുന്ന സാഹചര്യത്തിൽ ഇനി ഈ മരത്തിന്റെ ചില്ലകൾ മുറിച്ചുമാറ്റാൻ കരാറുകാരൻ തയാറാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഈ മരത്തിന്റെ ചില്ലകൾക്ക് അടിയിലൂടെയാണ് വൈദ്യുത ലൈൻ കടന്നുപോകുന്നത്. ഭൂരിഭാഗം ചില്ലകളും റോഡിലേക്കാണ് നിൽക്കുന്നത്. ഇത് മുറിച്ചുമാറ്റിയില്ലെങ്കിൽ മഴക്കാലത്ത് അപകട സാധ്യതയേറെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com