ADVERTISEMENT

പീരുമേട്∙ തുടർച്ചയായി മൂന്നാം ദിവസവും പീരുമേട്ടിലെ ജനവാസ മേഖലയിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം. ട്രഷറി ക്വാർട്ടേഴ്സ്, സർക്കാർ അതിഥി മന്ദിരം എന്നിവയുടെ സമീപത്തെ പുരയിടങ്ങളിൽ കാട്ടാനക്കൂട്ടം നാശം വിതച്ചു. നടുവത്താനിയിൽ ജോസഫിന്റെ പുരയിടത്തിലെ ഏലം, വാഴ, പ്ലാവ്, കവുങ്ങ് എന്നിവ നശിപ്പിച്ചു.

 മൂന്നാർ മാട്ടുപ്പെട്ടിക്ക് സമീപം പൂത്തു നിൽക്കുന്ന ജക്രാന്തയുടെ 
സമീപത്തുകൂടി നടന്നുപോകുന്ന പടയപ്പ എന്ന കാട്ടാന.
മൂന്നാർ മാട്ടുപ്പെട്ടിക്ക് സമീപം പൂത്തു നിൽക്കുന്ന ജക്രാന്തയുടെ സമീപത്തുകൂടി നടന്നുപോകുന്ന പടയപ്പ എന്ന കാട്ടാന.

കച്ചേരിക്കുന്ന്, തട്ടാത്തിക്കാനം, എക്സൈസ് ഓഫിസ് പരിസരം എന്നീ പ്രദേശങ്ങളിൽ ചുറ്റിത്തിരിഞ്ഞശേഷം ദേശീയപാതയോരത്തിന് അരികെയുള്ള കാട്ടിലാണ് ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത്. വനംവകുപ്പിന്റെ ദ്രുത കർമ സേന എത്തി പടക്കം പൊട്ടിച്ചു എങ്കിലും കാട്ടാനക്കൂട്ടത്തെ വനത്തിലേക്കു തുരത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം തോട്ടാപുര, പ്ലാക്കത്തടം പ്രദേശങ്ങളിൽ വ്യാപകമായി നാശം വിതച്ചിരുന്നു. ദ്രുത കർമസേനയുടെ നിരീക്ഷണവും ജാഗ്രതയും തുടരുന്നുണ്ടെന്ന് വനംപാലകർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com