ADVERTISEMENT

മറയൂർ ∙ കീഴാന്തൂർ മേഖലയിൽ വന്യമൃഗശല്യം കാരണം കർഷകർ കൃഷി ഉപേക്ഷിക്കുന്നു. കാട്ടുപോത്ത്, കാട്ടാന, കാട്ടുപന്നിക്കൂട്ടം തുടങ്ങിയവ ദിവസവും വിളകൾ നശിപ്പിക്കുകയാണ്.കീഴാന്തൂരിൽ കൊച്ചുമാളിയിൽ ഓമന 80 സെന്റിൽ കപ്പ, കാബേജ്, പച്ചമുളക്, കാപ്പി, ഇഞ്ചി തുടങ്ങിയവ കൃഷി ചെയ്തിരുന്നത് കാട്ടുപന്നി നശിപ്പിച്ചു. അഞ്ചുവർഷത്തിനിടെയാണ് ഇത്രയധികം ശല്യം പ്രദേശത്തുണ്ടാകുന്നതെന്ന് ഓമന പറഞ്ഞു.പ്രദേശവാസികൾ എല്ലാവരും തന്നെ കൃഷിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരാണ്. കൃഷി സ്ഥലത്തിനു ചുറ്റും വേലി കെട്ടി സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും  ഇതും ഫലവത്താകുന്നില്ല. വേനൽമഴ കിട്ടാത്തതും   പ്രതിസന്ധിയാകുകയാണ്.

ആരാണ് നടപടിയെടുക്കേണ്ടത്? വനംവകുപ്പ് എന്തു ചെയ്തു?
ഒന്നര മാസം മുൻപ് കൃഷിത്തോട്ടത്തിലുള്ള കാട്ടുപോത്തുകളെ ഓടിക്കാൻ പഞ്ചായത്തും വനംവകുപ്പും ദൗത്യത്തിൽ ഏർപ്പെട്ടിരുന്നു. 9 കാട്ടുപോത്തുകളെ ഓടിച്ചെങ്കിലും തുടർന്നുള്ള ദൗത്യം എങ്ങുമെത്തിയില്ല. ഇപ്പോഴും കാട്ടുപോത്തുകൾ കൃഷിയിടത്തിൽ തന്നെ തമ്പടിച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com