ADVERTISEMENT

മൂന്നാർ ∙ ശുദ്ധജലക്ഷാമം രൂക്ഷമായതോടെ മൂന്നാറിലെ റിസോർട്ടുകൾ പ്രതിസന്ധിയിൽ‌. ഭൂരിഭാഗം സ്ഥാപനങ്ങളും പണം നൽകി വെള്ളം ടാങ്കറിൽ എത്തിച്ചാണ് പ്രവർത്തിക്കുന്നത്. ചെലവ് കൂടിയതോടെ  മുറി വാടകയും ഉയർത്തി. കഴിഞ്ഞ 10 ദിവസമായാണ് മൂന്നാറിലെ ഭൂരിഭാഗം റിസോർട്ടുകളിലും ശുദ്ധജലക്ഷാമം രൂക്ഷമായത്. മധ്യവേനലവധി തുടങ്ങിയതോടെ മൂന്നാറിൽ സഞ്ചാരികളുടെ തിരക്കായ സാഹചര്യത്തിലാണ് ശുദ്ധജലമില്ലാതായത്. ഇതോടെ ആനച്ചാൽ, ചിന്നക്കനാൽ, സൂര്യനെല്ലി മേഖലകളിൽ നിന്ന് ടാങ്കറിൽ വെള്ളമെത്തിക്കുകയാണ്. 6000 ലീറ്റർ ടാങ്കറിന് 3500 മുതൽ 5000 രൂപ വരെയാണ് നിരക്ക്. 

30 മുറികളുളള സ്ഥാപനങ്ങൾ ഇത്തരത്തിൽ മൂന്ന് പ്രാവശ്യം വെള്ളമെത്തിക്കണം. ചെലവ് കൂടിയതോടെ 10 മുതൽ 20 ശതമാനം വരെ മുറി വാടകയിൽ ഉടമകൾ വർധന വരുത്തിയത്.  സ്വാഭാവിക നീരുറവകൾ, കുഴൽക്കിണറുകൾ, ജലവിതരണ വകുപ്പ് എന്നിവയിൽ നിന്നുള്ള വെള്ളമായിരുന്നു സ്ഥാപനങ്ങൾ ഉപയോഗിച്ചിരുന്നത്. എന്നാൽ നീരുറവകളും കുഴൽക്കിണറുകളും വേനൽ കടുത്തതോടെ വറ്റി. ജലവിതരണ വകുപ്പ് രാവിലെ അരമണിക്കൂർ നേരം മാത്രമാണ് ശുദ്ധജല വിതരണം നടത്തുന്നത്. ഇതോടെയാണ് ശുദ്ധജലക്ഷാമം രൂക്ഷമായത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ ആദ്യമായാണ് മൂന്നാർ മേഖലയിൽ ശുദ്ധജലക്ഷാമം ഇത്ര

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com