ADVERTISEMENT

തൊടുപുഴ ∙ 3 സ്ഥാനാർഥികളുടെയും പര്യടന പരിപാടികൾ അവസാനവട്ടത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് ഉടുമ്പൻചോല മണ്ഡലത്തിലെ പര്യടനം പൂർത്തിയാക്കി. എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജ് മൂവാറ്റുപുഴ മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനവും പൂർത്തിയാക്കി. എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥന് ഇന്നലെ പൊതുപരിപാടികൾ ഉണ്ടായിരുന്നില്ല.ജോയ്സ് ജോർജിനായി ഇന്നു വൃന്ദ കാരാട്ട് അണക്കര, കൊന്നത്തടി, വണ്ടിപ്പെരിയാർ മേഖലയിൽ പ്രചാരണത്തിനെത്തും. ബിജെപി ദേശീയ നേതാവ് നളിൻകുമാർ കട്ടീൽ ഇന്ന് എൻഡിഎ സ്ഥാനാർഥിക്കായി കോതമംഗലത്തും പ്രചാരണത്തിന് എത്തുന്നുണ്ട്.

ഡീൻ കുര്യാക്കോസ്
∙ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് ഇന്നലെ ഉടുമ്പൻചോല മണ്ഡലത്തിലെ പര്യടനം പൂർത്തിയാക്കി. നെടുങ്കണ്ടം, പാമ്പാടുംപാറ, ഇരട്ടയാർ എന്നീ പഞ്ചായത്തുകളിൽ ശനിയാഴ്ച പര്യടനം നടത്തിയ യുഡിഎഫ് സ്ഥാനാർഥിക്കു നാൽപതോളം കേന്ദ്രങ്ങളിൽ ജനങ്ങൾ സ്വീകരണം നൽകി. രാവിലെ ആനക്കല്ല് ജംക്‌ഷനിൽ കേരള കോൺഗ്രസ് സംസ്ഥാന സമിതിയംഗം ജോസ് പൊട്ടൻപ്ലാക്കൽ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. 

വൈകിട്ട് ഇടഞ്ഞമല, ശാന്തിഗ്രാം, നാലുമുക്ക്, വാഴവര, തുളസിപ്പാറ, ഉപ്പുകണ്ടം, മന്നാക്കൂടി, തോവാള എന്നിവിടങ്ങളിൽ കൂടി പ്രചരണം നടത്തി രാത്രി ഇരട്ടയാറിൽ സമാപിച്ചു. സമാപന സമ്മേളനം കെപിസിസി രാഷ്ട്രീയ കാര്യാസമിതി അംഗം ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു.  ഇന്നു പീരുമേട് നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രചാരണത്തിനെത്തും.

മാറാടി കായനാട് ഓണിയേലി വയലിലെ സ്വീകരണത്തിൽ ഫ്യൂഷൻ ബാൻഡിന്റെ 
താളത്തിൽ കയ്യടിച്ച് എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജ്.
മാറാടി കായനാട് ഓണിയേലി വയലിലെ സ്വീകരണത്തിൽ ഫ്യൂഷൻ ബാൻഡിന്റെ താളത്തിൽ കയ്യടിച്ച് എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജ്.

ജോയ്സ് ജോർജ്
∙ എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജ് മൂവാറ്റുപുഴ മണ്ഡലത്തിൽ ഇന്നലെ രണ്ടാംഘട്ട പൊതുപര്യടനം നടത്തി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ്.സതീഷ് ഉദ്ഘാടനം ചെയ്തു. മഞ്ചരിപ്പീടിക, ചാത്തമറ്റം സ്കൂൾ, പൈങ്ങോട്ടൂർ ടൗൺ എന്നിവിടങ്ങളിൽ രാവിലെ പര്യടനം നടത്തി. ഉച്ചകഴിഞ്ഞ് എയ്ഞ്ചൽ വോയ്സ് കവല, പള്ളിക്കവല, ഈസ്റ്റ് മാറാടി, പാറത്തട്ടാൽ പള്ളിത്താഴം, മണ്ണത്തൂർ കവല, വിരിപ്പുകണ്ടം കായനാട് റേഷൻകടപ്പടി, വാളകം പഞ്ചായത്തിലെ ഗണപതിക്കവല, മേക്കടമ്പ് എൽപി സ്കൂൾ, വാളകം കവല, കോളാത്തുരുത്ത്, പാലനാട്ടിൽ കവല, കുന്നയ്ക്കാൻ സിടിസി കവല, പനാമ കവല, പള്ളിക്കത്താഴത്തും പര്യടനം നടത്തി പള്ളിച്ചിറങ്ങരയിൽ സമാപിച്ചു.  ഇന്നു ദേവികുളത്തു പര്യടനം നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com