ADVERTISEMENT

സേനാപതി∙ ഇനി അടച്ചുറപ്പുള്ള വീട് വേണ്ട, ആ സ്വപ്നം ബാക്കി വച്ച് അന്നക്കുട്ടി മടങ്ങി. സേനാപതി വാരിയത്തുകുടി അന്നക്കുട്ടി (65) വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് കഴിഞ്ഞ ദിവസം മരിച്ചത്. അന്നക്കുട്ടിയുടെ ഭർത്താവ് പൗലോസ് വർഷങ്ങൾക്ക് മുൻപ് മരിച്ചു. സേനാപതിയിലെ 5 സെന്റ് ഭൂമിയിലുള്ള തകര ഷെഡിലാണ് അന്നക്കുട്ടി താമസിച്ചിരുന്നത്. പല തവണ അപേക്ഷ നൽകിയിട്ടും ലൈഫ് ഭവന പദ്ധതിയിൽ അന്നക്കുട്ടിയെ ഉൾപ്പെടുത്തിയില്ല.

സേനാപതി പഞ്ചായത്തിൽ അന്നക്കുട്ടിയെക്കാൾ സാമ്പത്തികശേഷിയുള്ള പലരും ലൈഫ് പദ്ധതിയിൽ ഉൾപ്പെടുകയും ചെയ്തു. തകരഷീറ്റ് കാെണ്ട് മറച്ച അന്നക്കുട്ടിയുടെ കൂര അടച്ചുറപ്പുള്ള വീടാണെന്നതായിരുന്നു ഇതിന് ഉദ്യോഗസ്ഥർ കണ്ടെത്തിയ ന്യായീകരണം.

ഇതg സംബന്ധിച്ച് മനോരമയിൽ മുൻപ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അതിനുശേഷം അന്നക്കുട്ടിയെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു. എന്നാൽ ഏതാനും മാസം മുൻപ് വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അന്നക്കുട്ടി തമിഴ്നാട്ടിലുള്ള മകൾ ബിജിയുടെ വാടക വീട്ടിലേക്കു പോയി. അവിടെ വച്ചാണ് മരിച്ചത്. സേനാപതിയിൽ എത്തിച്ച മൃതദേഹം ഇന്നലെ സംസ്കരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com