ADVERTISEMENT

ചെപ്പുകുളം∙ തട്ടക്കുഴ– ചെപ്പുകുളം റോഡിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ വാഹനങ്ങൾ അപകടത്തിൽപെടും. റോഡിന്റെ വീതിക്കുറവിനു പുറമേ വലിയ വളവുകളും കുത്തനെയുള്ള കയറ്റവും ഇറക്കവുമുള്ള റോഡാണ്. ഇതിനു പുറമേയാണ് റോഡിന്റെ ഒരുവശത്ത് വലിയ ഗർത്തങ്ങളുമുള്ളത്. റോഡ് ടാർ ചെയ്‌തെങ്കിലും ഇതിന്റെ അരിക് കോൺക്രീറ്റ് ചെയ്തിട്ടില്ല. ഇതിനാൽ ടാറു ചെയ്ത ഭാഗം കഴിഞ്ഞ് വലിയ കുഴിയാണ്.

ഇവിടെ വാഹനങ്ങൾ അരിക് ചേർക്കുമ്പോൾ കുഴിയിൽ വീഴാൻ സാധ്യത കൂടുതലാണ്.  ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടി വന്നാൽ തെന്നി കുഴിയിലേക്കു മറിയാനും സാധ്യതയുണ്ട്. റോഡിന്റെ വശത്തുള്ള കുഴികൾ ഐറിഷ് ഓടകൾ തീർത്ത് നല്ല നിലവാരത്തിൽ ആക്കണമെന്ന ആവശ്യത്തിന് പൊതുമരാമത്ത് വകുപ്പ് ഇതുവരെ പരിഗണന നൽകിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡിലെ അപകട സാഹചര്യം ഒഴിവാക്കാൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com