ADVERTISEMENT

മൂന്നാർ∙ ആഘോഷമായി മൂന്നു മുന്നണികളുടെയും കലാശക്കൊട്ട്. തിരഞ്ഞെടുപ്പ് പ്രചാരണം   അവസാനിക്കുന്നതിന് മുന്നോടിയായാണ്     ഇന്നലെ 3 മുതൽ   ടൗണിൽ മൂന്നു മുന്നണികളുടെയും പ്രവർത്തകർ പ്രകടനമായെത്തിയത്. ഇതോടെ മറയൂർ, മാട്ടുപ്പെട്ടി റോഡുകളിൽ ഗതാഗതം സ്തംഭിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പൊലീസ് ഒരു നിരയായി വാഹനങ്ങൾ കടത്തിവിട്ടത്. 


യുഡിഎഫ്-എൽഡിഎഫ്-എൻഡിഎ പ്രവർത്തകർ അടിമാലിയിൽ നടത്തിയ കലാശക്കൊട്ട്.
യുഡിഎഫ്-എൽഡിഎഫ്-എൻഡിഎ പ്രവർത്തകർ അടിമാലിയിൽ നടത്തിയ കലാശക്കൊട്ട്.

പ്രകടനത്തിനു ശേഷം ടൗണിന്റെ വിവിധ ഭാഗങ്ങളിലായി മുന്നണികൾക്ക് പൊലീസ് നിശ്ചയിച്ചു നൽകിയ സ്ഥലങ്ങളിൽ പ്രവർത്തകർ ഒത്തുചേർന്ന് കൊട്ടിക്കലാശം     ആഘോഷമാക്കി.

വീട്ടുവോട്ട്; വിരലിൽ മഷി പുരട്ടാൻ മറന്ന്ഉദ്യോഗസ്ഥസംഘം
മുതിർന്ന പൗരന്റെ വോട്ട് വീട്ടിലെത്തി ചെയ്യിപ്പിച്ച ഉദ്യോഗസ്ഥ സംഘം വിരലിൽ മഷി പുരട്ടാതെ മടങ്ങി. പീരുമേട് പഞ്ചായത്തിലെ ഒന്നാം വാർഡിലെ 140 നമ്പർ ബൂത്തിലെ വോട്ടറായ കാടൻതുരുത്തേൽ കെ.സി.കുരുവിളയുടെ (96) വോട്ട് കഴിഞ്ഞ ദിവസമാണ് രേഖപ്പെടുത്തിയത്. വീഴ്ചയെ തുടർന്നു കുരുവിള കിടപ്പിലാണ്. വോട്ട് പെട്ടിയിലാക്കി ഉദ്യോഗസ്ഥർ മടങ്ങിയതിനു പിന്നാലെ വീട്ടിൽ എത്തിയ അയൽവാസി ആണു മഷി പുരട്ടാൻ വിട്ടുപോയ കാര്യം കണ്ടെത്തിയത്. 

കലാശക്കൊട്ടിനിടെ പൊലീസുകാരന് പരുക്ക്
ചെറുതോണി ടൗണിൽ കലാശക്കൊട്ടിനിടെ പൊലീസ് ഉദ്യോഗസ്ഥനു പരുക്കേറ്റു. ഇടുക്കി ഡിവൈഎസ്പി ഓഫിസിലെ എഎസ്ഐ സന്തോഷ് ബാബു(46) ആണ് പരുക്കേറ്റു ചികിത്സ തേടിയത്. കൊടി കെട്ടിയ ഈറ്റക്കമ്പ് കൊണ്ടുള്ള ഏറുകൊണ്ട് കണ്ണിനും മൂക്കിനും ഇടയിൽ മുറിവേറ്റ ഉദ്യോഗസ്ഥനെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രാഫിക് ജംക്‌ഷനിൽ കലാശക്കൊട്ട് നടത്തുന്നതിനിടെ പ്രവർത്തകരിൽ ആരോ കമ്പ് വലിച്ചെറിയുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com