ADVERTISEMENT

തൊടുപുഴ ∙ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഡ്രൈവർക്കു ഗുരുതര പരുക്കേറ്റ സംഭവത്തിൽ പ്രതികൾ പൊലീസിൽ കീഴടങ്ങി. അമ്മാസ് ബസ് ഉടമ കുമ്മംകല്ല് സ്വദേശി സലിം, ഇയാളുടെ മക്കളായ മുഹ്സീൻ, മൻസൂർ, സലിമിന്റെ സഹോദരൻ സക്കീർ എന്നിവരാണു കീഴടങ്ങിയത്. കോടതി റിമാൻഡ് ചെയ്തു.

അമ്മാസ് ബസിലെ കണ്ടക്ടർ മനു (28), ഡ്രൈവർ അമൽ (28) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരും റിമാൻഡിലാണ്. തൊടുപുഴ – ഈരാറ്റുപേട്ട റൂട്ടിലോടുന്ന അമ്മാസ്, ആനകെട്ടിപ്പറമ്പിൽ ബസുകളിലെ ജീവനക്കാർ തമ്മിൽ ചൊവ്വാഴ്ചയാണു വാക്കേറ്റവും സംഘർഷവും ഉണ്ടായത്. ബസ് പുറപ്പെടുന്ന സമയത്തെച്ചൊല്ലിയായിരുന്നു തർക്കം. സംഘർഷത്തിനിടെ തലയ്ക്കടിയേറ്റ ഡ്രൈവർ സക്കീർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com