ADVERTISEMENT

തൊടുപുഴ∙ തിരഞ്ഞെടുപ്പ് ദിനത്തിലും ആശങ്ക ഒഴിയാതെ ഇല്ലിചാരി നിവാസികൾ. കൂട് സ്ഥാപിച്ചിട്ട് 5 ദിവസമായിട്ടും നാടിനെ ഭീതിയിലാഴ്ത്തിയ പുലി കൂട്ടിലാകാത്തതാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്. അതേസമയം, പുലിപ്പേടിക്കിടയിലും പ്രദേശത്തെ വോട്ടിങ് ശതമാനത്തിൽ കാര്യമായ കുറവുണ്ടായില്ല. 73.55 ശതമാനമായിരുന്നു വാർഡിലെ പോളിങ്. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ, ഭയം കാരണം പകൽസമയത്തു പോലും വാതിലുകൾ അടച്ചിട്ട് വീടിനുള്ളിൽ തന്നെ കഴിയുകയാണ് മിക്ക കുടുംബങ്ങളും.

ജോലിക്കും മറ്റും പോകുന്നവർ പരമാവധി നേരം ഇരുട്ടും മുൻപ് തന്നെ വീടുകളിൽ എത്തിച്ചേരാൻ ശ്രമിക്കും. ടാപ്പിങ് പോലും ഉപേക്ഷിച്ചവരുമുണ്ട്. ആട്, നായ ഉൾപ്പെടെ ഇരുപതിലധികം വളർത്തു മൃഗങ്ങളെയാണ് പുലി കൊന്നുതിന്നത്. വനംവകുപ്പിന്റെ നിരീക്ഷണക്യാമറയിൽ കഴിഞ്ഞ 16ന് പുലിയുടെ ചിത്രം പതിഞ്ഞിരുന്നു. തുടർന്ന് കഴി‍ഞ്ഞ തിങ്കളാഴ്ചയാണ് കൂട് സ്ഥാപിച്ചത്. ആദ്യം ഇരയായി വച്ചിരുന്ന ചത്ത കോഴി അഴുകിയതിനെ തുടർന്ന്, കഴിഞ്ഞദിവസം ഇതിനെ മാറ്റി മറ്റൊന്നിനെ വച്ചിട്ടുണ്ട്.

പാറക്കടവിൽ വീണ്ടും പുലി
മുട്ടം∙ കരിങ്കുന്നം പാറക്കടവിൽ വീണ്ടും പുലിയുടെ സാന്നിധ്യം. ഇവിടെ പുലിയുടെ ആക്രമണത്തിൽ കുറുക്കനെ ചത്ത നിലയിൽ കണ്ടതോടെ നാട്ടുകാർ വീണ്ടും ഭീതിയിലായി.  കഴുത്തിൽ മുറിവേറ്റ് ചത്ത നിലയിലാണ് കുറുക്കനെ കണ്ടത്. ചത്ത കോഴിയെ കെട്ടിത്തൂക്കി കെണിയൊരുക്കിയിട്ടും പുലി കൂട്ടിലായിട്ടില്ല. ജീവനുള്ള ആടിനെയൊ മറ്റൊ കയറ്റി നിർത്തി മറ്റൊരു കൂട് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് വനം വകുപ്പ്. രണ്ടു ദിവസത്തിനകം നിലവിലുള്ളതിനെക്കാൾ വലിയ മറ്റൊരു കൂട് സ്ഥാപിക്കാനാണു നടപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com