ADVERTISEMENT

മൂലമറ്റം∙ ഗുരുതിക്കളം ചെക്പോസ്റ്റ് ഉദ്ഘാടനം ചെയ്ത് ഒരു വർഷമായിട്ടും സംയോജിത ചെക്‌പോസ്റ്റ് എന്ന ആശയം പ്രാവർത്തികമായില്ല. കഴിഞ്ഞ മേയ് 12നാണ് ചെക്‌പോസ്റ്റിന്റെ ഉദ്ഘാടനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തത്. വിവര വിജ്ഞാനകേന്ദ്രം, വനശ്രീ ഇക്കോഷോപ്പ്, യാത്രക്കാരുടെ ഇടത്താവളം എന്നിങ്ങനെ വിവിധ പദ്ധതികൾ പറഞ്ഞാണ് ഗുരുതിക്കളത്ത് നിലവിലുണ്ടായിരുന്ന കെട്ടിടത്തിനോടു ചേർന്നു പുതിയ കെട്ടിടം നിർമിച്ചത്. എന്നാൽ ചെക്‌പോസ്റ്റിന്റെ പ്രവർത്തനം മാത്രമാണ് ഇപ്പോഴും നടക്കുന്നത്.

സംയോജിത ചെക്‌പോസ്റ്റിനായി നിർമിച്ച കെട്ടിടം ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ഹൈറേഞ്ച് യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിൽ ഇക്കോഷോപ്പ്, ശുചിമുറി എന്നിവ അടക്കമുള്ള സംവിധാനങ്ങൾ തുടങ്ങുമെന്നാണ് ഉദ്ഘാടന സമയത്ത് അറിയിച്ചിരുന്നത്. ഇതിനാവശ്യമായ കെട്ടിടങ്ങളടക്കം നിർമിച്ചിരുന്നെങ്കിലും ഇവിടെ ആവശ്യത്തിനുള്ള ഫർണിച്ചറുകൾ എത്തിയില്ല. കൂടാതെ ശുദ്ധജലം ലഭ്യമാക്കാനുള്ള നടപടിയും എടുത്തിട്ടില്ല. ഹൈറേഞ്ച് യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടേണ്ട ഇക്കോഷോപ്പിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കാൻ വേണ്ട നടപടികളെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com