മൂന്നാം റാങ്ക് ഈ വീടിന്റെ ഐശ്വര്യം
Mail This Article
×
അടിമാലി ∙ സുധൻ– സുധ ദമ്പതികളുടെ മക്കൾക്ക് മൂന്നാം റാങ്ക് വിട്ടൊരു കളിയുമില്ല. ചേച്ചി എൽഎൽബിക്ക് മൂന്നാം റാങ്ക് നേടിയതിന് പിന്നാലെ ബിരുദ പരീക്ഷയിൽ അനിയത്തിയും കൂടെക്കൂട്ടി മൂന്നാം റാങ്ക്. കല്ലാർകുട്ടി മുതിരപ്പുഴ തലച്ചറിയിൽ സുധൻ – സുധ ദമ്പതികളുടെ മക്കളായ ഐശ്വര്യ, ഗായത്രി എന്നിവരാണ് റാങ്ക് നേട്ടം കൈവരിച്ചത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഒരുമാസം മുൻപ് പ്രസിദ്ധീകരിച്ച എൽഎൽബി പരീക്ഷയിൽ തൃശൂർ ലോ കോളജിൽ പഠിച്ച ഐശ്വര്യ മൂന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് എംജി യൂണിവേഴ്സിറ്റിയുടെ ബിഎസ്സി പരീക്ഷയിൽ മൂവാറ്റുപുഴ നിർമല കോളജ് ബോട്ടണി വിഭാഗത്തിലെ ഗായത്രി മൂന്നാം റാങ്ക് നേടിയത്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഇരുവർക്കും എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.