ADVERTISEMENT

കൂത്തുപറമ്പ് ∙ മാങ്ങാട്ടിടം കണ്ടേരിയിൽ എസ്ഡിപിഐ പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്. നാറാത്ത് സായുധ പരിശീലന ക്യാംപ് കേസിൽ ഉൾപ്പെട്ട പ്രതി നൗഫലിന്റെ വീടിനു നേരെ ഇന്നലെ രാത്രി പന്ത്രണ്ടോടെയായിരുന്നു ബോംബേറ്. കൂത്തുപറമ്പ് പൊലീസ് രാത്രി തന്നെ സ്ഥലത്തെത്തി അന്വേഷണം നടത്തി. 

നാടൻ ബോംബാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ കടലാസുകളും ചാക്ക് നൂലിന്റെ അവശിഷ്ടങ്ങളും പരിസരത്ത് കാണപ്പെട്ടിരുന്നു. അക്രമത്തിന് പിന്നിൽ സാമൂഹിക വിരുദ്ധ സംഘമാണെന്ന് പൊലീസ് പറഞ്ഞു. സ്ഫോടനത്തിൽ വീടിന്റെ ഒരു ഭാഗത്തെ ജനൽ ചില്ലുകളാണ് തകർന്നത്. സംഭവ സമയത്ത് നൗഫലും ഉപ്പ ടി.കെ.അലവിയും ഉൾപ്പെടെ കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നു.

 സ്ഫോടന ശബ്ദത്തിൽ കേൾവിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ട അലവി, ചെറുമകൻ റിസ്‌വിൻ എന്നിവർ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കാറിലെത്തിയ നാലംഗ സംഘമാണ് അക്രമം നടത്തിയതെന്നാണ് വീട്ടുകാർ പറയുന്നത്. അക്രമികൾ എത്തിയ കാറിന്റെ ദൃശ്യം വീട്ടിൽ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com