ADVERTISEMENT

ചെറുപുഴ∙ മലയോര മേഖലയിലെ കിണറുകൾ കൂടി വറ്റിവരളാൻ തുടങ്ങിയതോടെ ജനങ്ങളെ കടുത്ത ആശങ്കയിൽ. കുറച്ചു ദിവസങ്ങളായി അനുഭവപ്പെടുന്ന കടുത്ത വേനൽ ചൂടിനെ തുടർന്നാണു കിണറുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴാൻ തുടങ്ങിയത്.ഇതോടെ മലയോരത്ത് കുടിവെളളക്ഷാമം രൂക്ഷമാകാനുള്ള സാധ്യതയും വർധിച്ചു.കണ്ണൂർ -കാസർകോട് ജില്ലകളിലെ മലയോര പഞ്ചായത്തുകളിലെ ജനങ്ങൾ ഏറെയും ആശ്രയിക്കുന്നത് തേജസ്വിനിപ്പുഴയേയും തിരുമേനിപ്പുഴയേയുമാണ്.

എന്നാൽ ഇവിടങ്ങളിലെ നീരൊഴുക്ക് നിലച്ചതോടെയാണു കിണറുകളിലേയും കുളങ്ങളിലേയും ജലനിരപ്പ് താഴ്ന്നു തുടങ്ങിയത്. ജലസംഭരണത്തിനായി നിർമിച്ച ഒട്ടുമിക്ക തടയണകളും ഇതിനകം തന്നെ വറ്റിവരണ്ടു കഴിഞ്ഞു.ഇനി ചെറുപുഴ,പാണ്ടിക്കടവ് തടയണകളിൽ മാത്രമാണു വെള്ളമുള്ളത്. ചൂട് ഇനിയും കനത്താൽ ഇവിടത്തെ വെള്ളവും വറ്റിപോകും. കോവിഡ് ഭീഷണിമൂലം ഇപ്പോൾ വെള്ളത്തിന്റെ ഉപയോഗം വൻതോതിൽ വർധിച്ചിട്ടുണ്ട്.വീട്ടാവശ്യങ്ങൾക്കു പുറമേ ഇടയ്ക്കിടെയുള്ള കൈ കഴുകലിനും തുണികൾ അലക്കുന്നതിനും വെളളത്തിന്റെ ഉപയോഗം വർധിച്ചിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com