ADVERTISEMENT

ചെറുപുഴ∙ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കുക എന്ന ലക്ഷ്യത്തോടെ റേഷൻകടയിൽ നിന്നു മണ്ണെണ്ണ പൈപ്പുവഴി വിതരണം ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കി റേഷൻ കടയുടമ ശ്രദ്ധേയനായി. പയ്യന്നൂർ താലൂക്കിലെ കരിയക്കര റേഷൻ കടയുടമ സിബി എം.തോമസ് ആണ് സംസ്ഥാനത്തു ആദ്യമായി പൈപ്പുവഴി മണ്ണെണ്ണ വിതരണം ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കിയത്.

കടയുടമ സിബിയിൽ നിന്നു മണ്ണെണ്ണ പൈപ്പിലൂടെ വാങ്ങി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെന്നി കാവാലം ഉദ്ഘാടനം ചെയ്തു.നേരത്തെ റേഷനരി വിതരണം ചെയ്യുന്നതിനും സിബി പ്രതിരോധ ഉപകരണം സ്ഥാപിച്ചിരുന്നു. ഇക്കാര്യം അറിഞ്ഞ ചിലർ മണ്ണെണ്ണയും ഇത്തരത്തിൽ വിതരണം ചെയ്യാനാകുമോയെന്നു വെല്ലുവിളി നടത്തിയിരുന്നു.ഇവരുടെ വെല്ലുവിളി ഏറ്റെടുത്താണു പൈപ്പുവഴി മണ്ണെണ്ണ വിതരണം ചെയ്യാനുള്ള സംവിധാനം ഒരുക്കിയതെന്നു സിബി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com