പുഴയിൽ കുളിക്കുന്നതിനിടെ മരണം, അവസാന യാത്രയിലും കൂട്ടുകാർ ഒന്നിച്ച്

kannur-drawn-death
മമ്പറം മൈലുള്ളി കുന്നത്ത്പാറയിൽ പുഴയിൽ കുളിക്കുന്നതിനിടെ കുട്ടികൾ മുങ്ങി മരിച്ച സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട ചെരുപ്പുകളും മാസ്ക്കും.
SHARE

കൂത്തുപറമ്പ് ∙ അവസാന യാത്രയിലും കൂട്ടുകാർ ഒന്നിച്ചതു നാടിനു തീരാവേദനയായി. മമ്പറം മൈലുള്ളി കുന്നത്ത്പാറയിൽ പുഴയിൽ കുളിക്കുന്നതിനിടയിലാണു ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളുമായ അജൽനാഥും ആദിത്യനും മുങ്ങി മരിച്ചത്. ഒന്നിച്ച് കളിച്ച് ചിരിച്ച് നടക്കുന്ന ഇവരുടെ ചങ്ങാത്തം നാട്ടുകാരുടെ എന്നുമുള്ള കാഴ്ചയായിരുന്നു. രാവിലെയും കുട്ടികളുടെ ചിരിയും കളിയും കണ്ട നാട്ടുകാർക്ക് താങ്ങാൻ കഴിയുന്നതിനപ്പുറമായിരുന്നു ഇവരുടെ വിയോഗം. കഴിഞ്ഞ വർഷമാണ് ഇരുവരും സമീപത്തെ കുളത്തിൽ നിന്നും നീന്തൽ പഠിച്ചത്. എന്നാൽ ഒഴുക്കുള്ള പുഴയിൽ നീന്താൻ ഇവർക്കറിയില്ലായിരുന്നു. ഇരു വീട്ടുകാരെയും സംഭവം ഇന്നലെ രാത്രി വരെയും അറിയിച്ചിട്ടില്ല. 

വിവരം വീട്ടുകാരെ എങ്ങനെ അറിയിക്കുമെന്ന പ്രയാസത്തിലാണു നാട്ടുകാർ. കുട്ടികൾ കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് വീട്ടുകാരെ അറിയിച്ചത്. പ്ലസ് വൺ അഡ്മിഷൻ രണ്ട് പേർക്കും ഒരേ സ്കൂളിൽ ലഭിക്കാൻ ആഗ്രഹിച്ചിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു. അജൽനാഥിന്റെ അച്ഛൻ മീത്തലേ കേളോത്ത് വീട്ടിൽ രവി ഒരു വർഷം മുമ്പാണ് മരിച്ചത്.ഇന്നലത്തെ സംഭവ വികാസങ്ങൾ 11.00 – നീന്താനിറങ്ങിയ 2 കുട്ടികൾ അപകടത്തിൽ പെടുന്നു.–11.29 – അഗ്നിരക്ഷാസേനയിലേക്ക് സന്ദേശമെത്തി.  11.49 – അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. 12.30 – അജൽനാഥിന്റെ മൃതദേഹം കണ്ടെത്തി. 12.45 – ആദിത്യന്റെ മൃതദേഹം കണ്ടെത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kannur
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA