ADVERTISEMENT

കൂത്തുപറമ്പ് ∙ എടിഎം കൗണ്ടറിൽ അകപ്പെട്ട മുള്ളൻ പന്നിയെ രക്ഷപ്പെടുത്തി കാട്ടിൽ വിട്ടയച്ചു. ഞായറാഴ്ച രാവിലെയാണ് കൂത്തുപറമ്പ് പാലത്തിൻകരയിലെ സ്വകാര്യ ബാങ്കിന്റെ കീഴിലുള്ള എടിഎം കൗണ്ടറിൽ അകപ്പെട്ട നിലയിൽ മുള്ളൻപന്നിയെ കണ്ടെത്തിയത്. 

നാട്ടുകാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കണ്ണവം റേഞ്ച് ഫോറസ്റ്റ് അധികൃതരുടെ നിർദേശ പ്രകാരം ഫോറസ്റ്റ് വാച്ചറും സ്നേക്ക് ആന്റ് അനിമൽസ് റസ്ക്യൂവറുമായ വി.സി.ബിജിലേഷ് എത്തിയാണ് മുള്ളൻപന്നിയെ രക്ഷപ്പെടുത്തിയത്. കൂത്തുപറമ്പ് പൊലീസിന്റെ സാന്നിധ്യത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com