ADVERTISEMENT

പിണറായി∙ കോവിഡിനെത്തുടർന്ന് ലോകം മുഴുവൻ പട്ടിണിയിലായപ്പോഴും കേരളത്തിൽ ആരും പട്ടിണി കിടക്കേണ്ടിവന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹ അടുക്കള പോലുള്ള പദ്ധതികൾ ആവിഷ്കരിച്ചു സർക്കാർ എടുത്ത കരുതലിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേമ പെൻഷൻ 1600 രൂപയായി ഉയർത്തി.

അതു ഇനിയും ഉയർത്താനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും പിണറായി പറഞ്ഞു. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തുമുൾപ്പെടെ സർവ മേഖലകളിലും നാട് ഒട്ടേറെ മാറി. ജനം ഈ മാറ്റമാണ് ആഗ്രഹിക്കുന്നത്. ഇതിന് തുടർച്ച വേണമെന്നാണ് അവരുടെ ആഗ്രഹം.

തുടർച്ചയായി സംസ്ഥാനത്തെ ദുരന്തങ്ങൾ വേട്ടയാടിയപ്പോഴും സർക്കാർ ഒട്ടേറെ ആശ്വാസ നടപടികൾ സ്വീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്പൗണ്ടർഷാപ്പിൽ എൽഡിഎഫ് കുടുംബ സംഗമത്തി‍ൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഐ സംസ്ഥാന നിർവാഹക സമിതി അംഗം സി.എൻ. ചന്ദ്രൻ, എ. പ്രഭാകരൻ, പി. ബാലൻ, കെ, ശശിധരൻ, കക്കോത്ത് രാജൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com