ADVERTISEMENT

പയ്യന്നൂർ ∙ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി ടി.ഐ.മധുസൂദനന് മുന്നിൽ മറക്കാനാകാത്തൊരു തിരഞ്ഞെടുപ്പ് ഓർമയുണ്ട്. മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെ കടന്നു വന്നൊരു ജീവിതാനുഭവം.1982 ലെ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് മധു സിപിഎം കേളോത്ത് ബ്രാഞ്ച് സെക്രട്ടറിയിരുന്നു. കണ്ണൂരിന്റെ പടക്കുതിരയായി അറിയപ്പെട്ട എംവിആർ ആയിരുന്നു പയ്യന്നൂരിൽ എൽഡിഎഫ് സ്ഥാനാർഥി.

അന്ന് പ്രധാന പ്രചാരണം ചുമരെഴുത്താണ്. പെട്രോമാക്സിന്റെ വെളിച്ചത്തിലാണ് നേരം പുലരുവോളം ചുമരെഴുതുക. രണ്ടോ മൂന്നോ പേർ മാത്രമെ ഉറക്കമൊഴിഞ്ഞ് ഉണ്ടാകൂ. പെട്രോമാക്സ് വാടകക്കെടുക്കാൻ പണമില്ലെങ്കിൽ ടയർ കത്തിച്ച് അതിന്റെ വെളിച്ചത്തിൽ ചുമരെഴുതുക. മണക്കാട്ട് രജനായിരുന്നു ചുമരെഴുതിയത്. അബ്ദുൾ കരീമിനൊപ്പം മധുവും സഹായിയായി നിന്നു. ദിവസങ്ങളോളം ഉറക്കമൊഴിച്ചുള്ള ചുമരെഴുത്തിനിടയിൽ റോഡരികിൽ നിലത്ത് കിടന്ന മധു ഒന്ന് മയങ്ങിപ്പോയി. ഇതിനിടയിലാണ് ഓട്ടോറിക്ഷ തലയിലൂടെ കയറി ഇറങ്ങിയത്.

തലയ്ക്കും മുഖത്തും ഗുരുതരമായി പരുക്കേറ്റ് മംഗളൂരുവിലെ ഡോ.കേതാണ്ഡരാമന്റെ വിജയ ക്ലിനിക്കിൽ എത്തിച്ചു. ആദ്യ ഘട്ടത്തിൽ ഡോക്ടർമാർ പ്രതീക്ഷ കൈവിട്ടിരുന്ന മധു ഒരു മാസത്തെ ആശുപത്രി വാസത്തിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്നു. എങ്കിലും പൂർണ വിശ്രമമായിരുന്നു ഡോക്ടർമാർ നിർദേശിച്ചത്. വീട്ടിലെത്തിയ മധുവിനെ കാണാൻ എംവിആർ എത്തി. പാർട്ടി ഓഫിസിൽ വന്നിരിക്കാനാണ് എംവിആർ മധുവിനോട് ആവശ്യപ്പെട്ടത്. ഓഫിസിലേക്ക് വന്ന മധു രോഗത്തെ തോൽപിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com