ADVERTISEMENT

പയ്യന്നൂർ ∙ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളുടെ റോഡ് ഷോ ഇന്ന് പയ്യന്നൂർ ടൗണിൽ നടക്കും. 

ടി.ഐ.മധുസൂദനൻ

മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ടി.ഐ.മധുസൂദനന്റെ രണ്ടാം ഘട്ട പൊതു പര്യടനം സമാപിച്ചു. ഇന്ന്  രാവിലെ 8 മുതൽ 8.30 വരെ തിരുമേനി, 9 മുതൽ 11 വരെ ചെറുപുഴ ടൗൺ, 11.15 മുതൽ 12 വരെ പാടിയോട്ടുചാൽ ടൗൺ, 12.15 മുതൽ 1.00 വരെ പെരിങ്ങോം, 2.30 മുതൽ 3.30 വരെ ആലപ്പടമ്പ്, കാങ്കോൽ, 4 മുതൽ 5 വരെ മാതമംഗലം ടൗൺ, 5.30ന് പയ്യന്നൂരിൽ ഡിവൈഎഫ്ഐ റോഡ് ഷോ, രാത്രി 7 മുതൽ വെള്ളൂർ സൗത്തിൽ കുടുംബ യോഗങ്ങൾ. ‌‌

എം.പ്രദീപ് കുമാർ

പയ്യന്നൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം.പ്രദീപ് കുമാർ കരിവെള്ളൂരിൽ വോട്ടർമാരെ കാണുന്നു.

പയ്യന്നൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം.പ്രദീപ് കുമാർ ഇന്ന്  വെള്ളൂർ പാലത്തര ഭാഗങ്ങളിൽ നിന്ന് പ്രചാരണം തുടങ്ങും. 4.30ന് ഐഎൻടിയുസിയുടെ റോഡ് ഷോയിൽ പങ്കെടുക്കും. പെരുമ്പയിൽ പഴയ ബസ് സ്റ്റാൻഡ് വരെയാണ് റോഡ് ഷോ.

കെ.കെ.ശ്രീധരൻ

പയ്യന്നൂർ മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ.കെ.ശ്രീധരൻ രാമന്തളി മൊട്ടക്കുന്നിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത കുട്ടികൾക്കൊപ്പം.

പയ്യന്നൂർ മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ.കെ.ശ്രീധരൻ ഇന്ന്  പയ്യന്നൂർ നഗരസഭ പരിധിയിൽ പ്രചാരണം നടത്തും. കോറോം നോർത്ത് (9.00), കോറോം (9.15), മുതിയലം (9.30), മുത്തത്തി (10.00), മണിയറ (10.15), കാനായി (10.30), പരവന്തട്ട (10.45), കണ്ടോത്ത് (11.00), കോത്തായിമുക്ക് (11.45), എൽഐസി ജംക്‌ഷൻ (12.00), പെരുമ്പ (12.15), മാവിച്ചേരി (12.30), കണ്ടങ്കാളി (12.45), തെരു (1.00), മമ്പലം (1.15), പയ്യന്നൂർ അമ്പല പരിസരം (2.00).

അരുൺ കൈതപ്രം

കല്യാശ്ശേരി മണ്ഡലം എൻഡിഎ സ്ഥാനാർഥി അരുൺ കൈതപ്രം പര്യടനത്തിനിടെ ഏര്യത്ത് വോട്ട് അഭ്യർഥിക്കുന്നു.

കല്യാശ്ശേരി ∙ കല്യാശ്ശേരി മണ്ഡലം എൻഡിഎ സ്ഥാനാർഥി അരുൺ കൈതപ്രം ഇന്ന് 9ന് നരിക്കോട് വായനശാലയിൽ നിന്നും പര്യടനം തുടങ്ങും. 10 ന് കൊട്ടില സ്കൂൾ, 10.30 കോട്ടക്കീൽ മുക്ക്, 11.30 കാവുങ്കൽ, 12.00 മുതുകുട, 2ന് വെള്ളിക്കീൽ, 3ന് അരിയിൽ കോളനി, 3.30 കീഴറ, 4.00 ചെറുകുന്ന് ടൗൺ, 4.30 പാളിയത്തുവളപ്പ്, 5.15 കോലത്തുവയൽ, 5.30 അഞ്ചാംപീടിക, 6.00 കല്യാശ്ശേരി. 6.30ന് മാങ്ങാട് സമാപിക്കും. ഇന്നലെ എടക്കോത്തു നിന്നും തുടങ്ങിയ പര്യടനം യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.

എം.വിജിൻ

കല്യാശ്ശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വിജിൻ ഇന്നലെ പരിയാരം ആയുർവേദ കോളജ് സന്ദർശിച്ചപ്പോൾ.

കല്യാശ്ശേരി ∙ കല്യാശ്ശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വിജിൻ ഇന്ന് കുഞ്ഞിമംഗലം, കല്യാശ്ശേരി, ഏഴോം, പട്ടുവം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. 6.00ന് കുഞ്ഞിമംഗലം നോർത്തിൽ നിന്നും പര്യടനം തുടങ്ങും. 12 ന് ഇരിണാവ്, 4.30 ഏഴോം ഈസ്റ്റ്, 7ന് അരിയിൽ എന്നിവിടങ്ങളിൽ പര്യടനം നടത്തും. വിവിധ കുടുംബയോഗങ്ങളിലും പങ്കെടുക്കും. ഇന്നലെ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളജ്, ആയുർവേദ കോളജ് എന്നിവിടങ്ങളിൽ സ്വീകരണം നൽകി.

‌കെ.ബ്രിജേഷ് കുമാർ

കല്യാശ്ശേരി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.ബ്രിജേഷ് കുമാർ പഴയങ്ങാടി ബസ് സ്റ്റാൻഡിൽ വോട്ട് അഭ്യർഥന നടത്തുന്നു.

പഴയങ്ങാടി∙കല്യാശ്ശേരിമണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.ബ്രിജേഷ് കുമാർ  ഇന്ന് രാവിലെ മുതൽ  കടന്നപ്പളളി, പിലാത്തറ, മാടായി, മാട്ടൂൽ, ഏഴോം,ചെറുതാഴം  എന്നിവിടങ്ങളിൽ  പര്യടനം നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com