ADVERTISEMENT

ശ്രീകണ്ഠപുരം ∙ കോവിഡ് മഹാമാരിയെ നേരിടാൻ രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ഇരിക്കൂർ നിയോജകമണ്ഡലത്തിലെ നിയുക്ത എംഎൽഎ സജീവ് ജോസഫ് അഭ്യർഥിച്ചു. ഈ തിരഞ്ഞെടുപ്പ് ഫലം വന്നത് രാജ്യം മുഴുവൻ ഒരു വലിയ പ്രതിസന്ധിയെ നേരിടുന്ന കാലത്താണ്. കേരളത്തിലും സ്ഥിതി ഭിന്നമല്ല. 

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഇരിക്കൂർ നിയോജകമണ്ഡലത്തിലെ എല്ലാ ഗ്രാമങ്ങളിലും ബന്ധപ്പെട്ടവർ നൽകുന്ന നിർദേശങ്ങളുമായി എല്ലാവരും സഹകരിക്കണം. സാമൂഹിക അകലം പാലിക്കുകയും അനാവശ്യമായി പുറത്തിറങ്ങാതിരിക്കുകയും ചെയ്യണം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇനിയുള്ള ദിവസം സജീവമായിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

ഇരിക്കൂറിലെ വിജയത്തിന് വോട്ടർമാർക്ക് നന്ദി. കെ.സി.ജോസഫ് എംഎൽഎ തുടങ്ങിയ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. യുഡിഎഫ് പ്രവർത്തകർ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയതാണ് വിജയത്തിന് കാരണം. തനിക്ക് 10010 വോട്ടിന്റെ ഭൂരിപക്ഷം സമ്മാനിച്ച എല്ലാ വോട്ടർമാർരോടും നന്ദിപറയുന്നുവെന്നും എന്നും ജനങ്ങളോടൊപ്പം എളിയ പ്രവർത്തകനായി ഉണ്ടാകുമെന്നും സജീവ് ജോസഫ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com