ADVERTISEMENT

പയ്യന്നൂർ ∙വൻ വിജയം നേടിയ എൽഡിഎഫ് സ്ഥാനാർഥി ടി.ഐ.മധുസൂദനനെ എൽഡിഎഫ് നേതാക്കൾ എകെജി ഭവനിലേക്കു സ്വീകരിച്ചു. സി.കൃഷ്ണൻ എംഎൽഎ, എൽഡിഎഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ കെ.വി.ബാബു, കൺവീനർ സി.സത്യപാലൻ എന്നിവർ ഹാരാർപ്പണം നടത്തി. വി.നാരായണൻ, പി.സന്തോഷ്, എം.രാമകൃഷ്ണൻ, പി.ജയൻ, ഇക്ബാൽ പോപ്പുലർ തുടങ്ങിയ നേതാക്കൾ ഒപ്പം ഉണ്ടായിരുന്നു. 

അഭിമാനവും ആവേശവും നൽകുന്ന വിജയമാണ് ലഭിച്ചതെന്ന് ടി.ഐ.മധുസൂദനൻ‌ പറഞ്ഞു. കേരളത്തിലെ ആകെ എൽഡിഎഫിന്റെ വികസന കാഴ്ചപ്പാടിനു ലഭിച്ച വിജയത്തിന്റെ ഭാഗം തന്നെയാണ് പയ്യന്നൂരിലെ വിജയം. മഹത്തായ പാരമ്പര്യമുള്ള പയ്യന്നൂരിന്റെ പാരമ്പര്യം ഉയർത്തിപ്പിടിച്ചു കൊണ്ടുതന്നെയാണ് എൽഡിഎഫിനെ വിജയിപ്പിച്ചെടുത്തത്. അതിൽ എല്ലാ വിഭാഗം ജനങ്ങളോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. നാടിന്റെ എല്ലാ കാര്യങ്ങളിലും ജനപ്രതിനിധി എന്ന നിലയിൽ മുന്നിലുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com