ADVERTISEMENT

കണ്ണൂർ∙ വ്ലോഗർമാരുടെ അറസ്റ്റിനിടെ കഴിഞ്ഞ ദിവസം വിവിധ ജില്ലകളിൽ നിന്നുള്ളവർ മോട്ടർ വാഹന വകുപ്പിന്റെ ഓഫിസ് പരിസരത്തും പൊലീസ് സ്റ്റേഷനു മുന്നിലും എത്തിയതും പൊലീസ് നിസ്സാരമായി തള്ളിക്കളയുന്നില്ല. ഇത്രമാത്രം ആരാധകർ ചുരുങ്ങിയ സമയം കൊണ്ട് എങ്ങിനെ എത്തിയെന്നത് പൊലീസിനെ അമ്പരിപ്പിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള സംഘം ചേരലിനു ആഹ്വാനം നൽകിയത് ആരാണെന്ന കാര്യവും പരിശോധിക്കുകയാണ് പൊലീസ്.

e-bull-jet-brothers-21

പൊലീസ് മർദ്ദനമോ?

അറസ്റ്റിനിടെ വ്ലോഗർ സഹോദരങ്ങളെ പൊലീസ് മർദിച്ചെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് കമ്മിഷണർ. പൊലീസ് മർദ്ദിച്ചിട്ടില്ലെന്ന് അവർ തന്നെ അപ്‌ലോഡ് ചെയ്ത വിഡിയോയിൽ നിന്നു തന്നെ വ്യക്തമാണ്. അറസ്റ്റ് നടപടികൾ മാധ്യമങ്ങളും പൊലീസും വിഡിയോയിൽ പകർത്തിയിട്ടുണ്ട്. ഇവരുടെ ഫോളോവർമാർ പ്രചരിപ്പിക്കുന്ന വിഡിയോകളുടെ തമ്പ്നെയിലിൽ പൊലീസ് മർദിക്കുന്ന തരത്തിലുള്ള ചില ചിത്രങ്ങളുണ്ട്. എന്നാൽ വിഡിയോയിൽ ഇതു കാണുന്നില്ല.

അറസ്റ്റിനിടെ വ്ലോഗർ സഹോദരങ്ങളായ എബിനിനെയും ലിബിനിനെയും പൊലീസ് ക്രൂരമായി മർദിച്ചെന്ന് ഇരുവരുടെയും അഭിഭാഷകൻ മുഹമ്മദ് ഫൗസ്. ഇരുവരുടെയും ശരീരത്തിൽ മർദ്ദിച്ചതിന്റെ പരുക്കുകളുണ്ടെന്ന് ഡോക്ടർമാരുടെ റിപ്പോർട്ടുണ്ട്. പൊലീസ് കള്ളക്കേസിൽ കുടുക്കുകയായിരുന്നു. ഇരുവരും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ നിയമപരമായാണ് നേരിടേണ്ടത്.

പൊലീസ് നടപടിക്കെതിരെ അഭിപ്രായം പ്രകടിപ്പിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. തെറ്റായ നടപടി ഉണ്ടായിട്ടുണ്ടെങ്കിൽ മേലധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയോ കോടതിയെ സമീപിക്കുകയോ ചെയ്യാം. അതിനു പകരം നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലും നിയമ പാലകരെ അധിക്ഷേപിക്കുന്ന തരത്തിലും സമൂഹ മാധ്യമങ്ങളിൽ ഇടപെടുന്നതു ശരിയല്ല. ഇക്കൂട്ടത്തിൽ പ്രായ പൂർത്തിയാവാത്തവരും ഉണ്ട്. ഇവരുടെ സമൂഹ മാധ്യമ ഇടപെടൽ പരിശോധിച്ച് ജുവനൈൽ ജസ്റ്റിസ് നിയമം അനുസരിച്ച് നടപടിയെടുക്കും.
ആർ.ഇളങ്കോ, കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com