ADVERTISEMENT
കൊട്ടിയൂർ∙ റോഡരികിൽ മുട്ടയിടുന്ന നിലയിൽ കണ്ടെത്തിയ ഉടുമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടി കൂടി കാട്ടിൽ വിട്ടു. കൊട്ടിയൂർ അമ്പായത്തോട് മലയോര ഹൈവേയുടെ അരികിൽ മന്ദംചേരിയിൽ വാഹനങ്ങൾ നിർത്തിയിടുന്ന ഭാഗത്താണ് ഉടുമ്പ് മുട്ട ഇടുന്നത് കണ്ടത്.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ബീറ്റ് ഓഫിസർ കെ.വി.ഷിജിൻ, വാച്ചർ പി.ബാലൻ എന്നിവർ എത്തി ഉടുമ്പിനെ പിടികൂടി. മുട്ടകൾ കണ്ടപ്പുനത്തെ വനംവകുപ്പ് ഓഫിസിൽ സൂക്ഷിച്ചിട്ടുണ്ട്. രണ്ടാം തവണയാണ് ഈ പ്രദേശത്ത് നിന്ന് സമാനമായ രീതിയിൽ ഉടുമ്പിനെ പിടികൂടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com