ADVERTISEMENT
തളിപ്പറമ്പ്∙ സ്കൂട്ടറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ. ചിറക്കൽ കാട്ടാമ്പള്ളി മുക്രിക്കൊല്ലറത്തിക്കൽ എം.കെ.ശുഹൈലി(22)നെയാണ് 400 മില്ലിഗ്രാം എംഡിഎംഎയുമായി റേഞ്ച് എക്സൈസ് പ്രിവന്റീസ് ഓഫിസർ കെ.പി.മധുസൂദനന്റെ നേതൃത്വത്തിൽ പിടികൂടിയത്. ധർമ്മശാലയിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സ്കൂട്ടറിൽ വരികയായിരുന്ന ശുഹൈൽ പിടിയിലായത്. പ്രിവന്റീവ് ഓഫിസർ ടി.വി. കമലാക്ഷൻ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. മുഹമ്മദ് ഹാരിസ്, പി.പി.റെജിരാഗ്, പി.പി. റെനിൽ കൃഷ്ണൻ, എക്സൈസ് ഡ്രൈവർ സി.വി.അനിൽകുമാർ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com