ADVERTISEMENT

പേരട്ട ∙ തീറ്റപ്പുല്ലിൽ നിന്നു വിഷബാധയേറ്റ് 3 പശുക്കളും കിടാവും നഷ്ടമായ കർഷകയ്ക്കു കറവപ്പശുവിനെ കൈമാറി മാതൃക. പേരട്ട ക്ഷീരോൽപാദക സഹകരണ സംഘം ആണു അംഗം കൂടിയായ ജെസി പുല്ലംപള്ളിക്ക് കറവപ്പശുവിനെ നൽകിയത്. കഴിഞ്ഞ 21ന് ആണ് സംഭവം നടന്നത്. തീറ്റപ്പുല്ലിൽ നിന്നു വിഷബാധയേറ്റ് ജീവനോപാദിയായ പശുക്കളും കിടാവും നഷ്ടമായതോടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബം പ്രതിസന്ധിയിൽ ആയിരുന്നു. 

ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഷാജി പശുവിനെ കൈമാറി. പഞ്ചായത്ത് അംഗം ബിജു വെങ്ങലപ്പള്ളി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷ ഇബ്രാഹിം, സ്ഥിരം സമിതി അധ്യക്ഷരായ ഒ.വി.ഷാജു, അഷറഫ് പാലശ്ശേരി, ഇന്ദിര പുരുഷോത്തമൻ, ടോണി മുക്കനോലി, സംഘം പ്രസിഡന്റ് സെബാസ്റ്റ്യൻ പൊട്ടക്കുളം, സെക്രട്ടറി മോഹനൻ എന്നിവരും ജനപ്രതിനിധികളും ക്ഷീര കർഷകരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com