ADVERTISEMENT

കരിവെള്ളൂർ ∙ മാസ്ക് ഭക്ഷണമാക്കിയ ടോബി എന്ന  വളർത്തു നായക്ക് സർജറിയെ തുടർന്ന് ഇനി വിശ്രമ നാളുകൾ. നീലേശ്വരം ഗവ.ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പലിയേരി കൊവ്വലിലെ ടി.വി.രാജന്റെ 14 മാസം പ്രായമായ ലാബ്രഡോർ ഇനത്തിലുള്ള വളർത്തു നായയാണ് രണ്ടാഴ്ച മുൻപ് എൻ95 മാസ്ക് അകത്താക്കിയത്. കാഞ്ഞങ്ങാട് സ്വകാര്യ വെറ്ററിനറി ക്ലിനിക്കിൽ പ്രാഥമിക ചികിത്സ നൽകി മരുന്ന് കൊടുത്തെങ്കിലും മാസ്ക് പുറത്തെടുക്കാൻ കഴിഞ്ഞില്ല.

ഒരാഴ്ചയ്ക്ക് ശേഷം ഛർദിയും ക്ഷീണവും വന്നപ്പോൾ ജില്ലാ വെറ്ററിനറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സറെയിലൂടെ മാസ്ക് വയറിനകത്തുണ്ടെന്ന് ഉറപ്പു വരുത്തി. കഴിഞ്ഞ ദിവസം സർജറി ചെയ്ത് മാസ്ക് പുറത്തെടുത്തു. ഡോ.ഷെറിൻ ബി.സാരംഗോവിന്റെ നേതൃത്വത്തിലാണ് സർജറി ചെയ്തത്. ഇനി ഒരാഴ്ച വിശ്രമമാണ് ഡോക്ടർ നിർദേശിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com