ADVERTISEMENT

ചെറുപുഴ∙ തേജസ്വിനിപ്പുഴയുടെ ഈസ്റ്റ് എളേരി പഞ്ചായത്ത് അതിർത്തിയോട് ചേർന്നു കിടക്കുന്ന പുഴയോരം സൗന്ദര്യവൽക്കരിക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. തവളക്കുണ്ടിലെ സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിലാണു സൗന്ദര്യവൽക്കരണ പ്രവൃത്തി ആരംഭിച്ചത്. ചെറുപുഴ ചെക്ക് ഡാം പരിസരത്ത് ചെറുപുഴ പഞ്ചായത്ത് ടൂറിസം പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ പാർക്ക് നിർമിച്ചിരുന്നു. ഇതിന്റെ മറുകരയിലാണു സിപിഎം പ്രവർത്തകർ സൗന്ദര്യവൽക്കരണം നടത്തുന്നത്. പദ്ധതിയുടെ ഭാഗമായി പുഴത്തീരം മണ്ണിട്ടു ചെടികൾ വച്ചു പിടിപ്പിക്കുകയും, ഇരിപ്പിട സൗകര്യം ഒരുക്കുകയും ചെയ്യും. 

ഇതോടെ ഈ ഭാഗത്തെ സാമൂഹിക വിരുദ്ധ ശല്യം തടയാനുമാകും. സൗന്ദര്യവൽക്കരണ പ്രവൃത്തി കാണാൻ ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തംമാക്കൽ സ്ഥലം സന്ദർശിച്ചു. പഞ്ചായത്തിന്റെ പൂർണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. വി.രവീന്ദ്രൻ, ടി.പി.മോഹനൻ, കെ.ടി.എൻ.രാഘവൻ, ടി.വി.കൃഷ്ണൻ, കെ.സജീവൻ, ടി.എസ്.സുരേഷ്കുമാർ, അജയൻ എന്നിവരുടെ നേതൃത്വത്തിലാണു സൗന്ദര്യവൽക്കരണം നടന്നുവരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com