ലോറികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

വെള്ളൂർ പാലത്തര പാലത്തിനു സമീപം ലോറിയുടെ പിൻചക്രത്തിൽ ഇടിച്ചു തകർന്ന ലോറി.
SHARE

പയ്യന്നൂർ ∙ വെള്ളൂർ പാലത്തര പാലത്തിനു സമീപം ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. യുപി ബന്ധർ സ്വദേശി രാംമോഹനാ(34)ണു മരിച്ചത്. ബന്ധർ സ്വദേശികളായ വിജയശങ്കർ(22), ഡ്രൈവർ ബവുലു(24) എന്നിവർക്കു പരുക്കേറ്റു. ഇവർ 3 പേരും 7 മാസമായി പഴയങ്ങാടിയിൽ താമസിച്ചു ജോലി ചെയ്തു വരികയായിരുന്നു. ഇന്നലെ രാവിലെ ഒൻപതരയോടെയാണു സംഭവം. പഴയങ്ങാടിയിൽ നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്കു ചെറിയ ലോറിയിൽ പോവുകയായിരുന്നു മൂവരും. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടയിൽ പയ്യന്നൂർ ഭാഗത്തേക്കു വരികയായിരുന്ന ലോറിയുടെ പിറകിലെ ചക്രത്തിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ചെരിഞ്ഞു വീണ ലോറി 20 മീറ്ററോളം നിരങ്ങി മുന്നോട്ടു പോയി. കാബിനിൽ വാതിലിനടുത്ത് ഇരിക്കുകയായിരുന്ന രാംമോഹൻ പുറത്തേക്കു വീഴുകയും ചെരിഞ്ഞ ലോറിയുടെ അടിയിൽ കുടുങ്ങുകയും ചെയ്തു. ലോറി രാംമോഹനനെ റോഡിലൂടെ വലിച്ചു കൊണ്ടുപോയി. ഇതിനിടയിൽ ശരീരഭാഗം റോഡിനും വാഹനത്തിനും ഇടയിൽ കുടുങ്ങിയാണു മരിച്ചത്.  അമിത വേഗമാണു അപകടത്തിനു കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. ആശുപത്രിയിൽ എത്തുമ്പോഴേക്കും രാംമോഹൻ മരിച്ചിരുന്നു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA