ADVERTISEMENT

ചെറുപുഴ ∙ കോലുവള്ളി ടൗണിൽ റോഡ് പുറമ്പോക്കിൽ നിന്നു മോഷണം പോയ ചന്ദനമരം ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ടൗണിനു സമീപം പശുക്കൾക്കു നൽകാൻ വച്ചുപിടിപ്പിച്ച തീറ്റപ്പുല്ലിനുള്ളിൽ ഒളിപ്പിച്ചു വച്ച നിലയിലാണു ചന്ദനമരത്തിന്റെ തടിയും മുറിക്കാൻ ഉപയോഗിച്ച വാളും കണ്ടെത്തിയത്. ഇന്നലെ രാവിലെ തീറ്റപുല്ല് അരിയാൻ എത്തിയവരാണു ചന്ദനമരം ആദ്യം കണ്ടത്. തുടർന്നു നാട്ടുകാർ പൊലീസിലും വനംവകുപ്പിലും വിവരം അറിയിച്ചു. 

കരുവൻചാലിൽ നിന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ചന്ദനമരം കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണു റോഡരികിൽ നട്ടുപിടിച്ച ചന്ദനമരം മോഷണം പോയത്. ചന്ദനത്തിന്റെ തടിഭാഗം മുറിച്ചെടുത്ത ശേഷം കൊമ്പുകൾ റോഡരികിൽ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. 14 വർഷത്തിലേറെ പ്രായമുള്ള ചന്ദന മരമാണു മോഷണം പോയത്. ചന്ദനമരം ചെറിയ കഷണങ്ങളാക്കി കൊണ്ടുപോകാൻ ശ്രമം നടത്തിയിരുന്നു. ശ്രമം പരാജയപ്പെട്ടതിനെ തുടർന്നു തടി ഒളിപ്പിച്ചതാണെന്ന് കരുതുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com