ADVERTISEMENT

പിണറായി∙ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം കഴിഞ്ഞു നാല് വർഷമായിട്ടും ഉദ്യോഗസ്ഥരുടെ ശമ്പള സ്ലിപ് മറ്റൊരു സ്റ്റേഷന്റെ പേരിൽ. പിണറായി പൊലീസ് സ്റ്റേഷൻ 2018 ജൂൺ 30നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്.

പിണറായി ചേരിക്കൽ റോഡിലുള്ള  വാടക കെട്ടിടം പൊലീസ് സ്റ്റേഷനായി ഗവ. ഉത്തരവ് ഇറങ്ങി പ്രവർത്തനം തുടങ്ങി നാല് വർഷത്തോളമായെങ്കിലും സ്റ്റേഷനിൽ ജോലി ചെയ്യുന്ന സ്റ്റേഷൻ ഹൗസ് ഓഫിസർ മുതൽ 31 ജീവനക്കാരുടെയും ശമ്പള സ്ലിപിൽ ഇപ്പോഴും കതിരൂർ പൊലീസ് സ്റ്റേഷൻ എന്നാണ് രേഖപ്പെടുത്തി വരുന്നത്.

ഒട്ടേറെ തവണ കണ്ണൂർ സിറ്റി കമ്മിഷണർ ഓഫിസിൽ അറിയിച്ചെങ്കിലും നാളിതു വരെ ആയിട്ടും നടപടി ആയിട്ടില്ല.  പൊലീസ് സ്റ്റേഷൻ ഫണ്ട് അനുവദിച്ചെങ്കിലും നാലു വർഷമായിട്ടും സ്ഥലം കണ്ടെത്താത്തതിനാൽ പൊലീസ് സ്റ്റേഷൻ തുടരുന്നതും വാടക കെട്ടിടത്തിൽ തന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com