ADVERTISEMENT

ആലക്കോട് ∙ വഴിയിൽ വീട്ടമ്മയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട യുവാവ് അറസ്റ്റിൽ. പുതിയങ്ങാടിയിലെ തളിയിൽ ഷജിൻ കുമാറിനെ(29)യാണ് ആലക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22ന് രാവിലെ കൊട്ടയാട്ടെ തെക്കേമുറിയിൽ സോജിയുടെ രണ്ടര പവന്റെ താലിമാലയാണ് സ്കൂട്ടറിൽ വഴി ചോദിച്ച് എത്തിയ ഇയാൾ പിടിച്ചു പറിച്ചത്. പ്രദേശത്തെ ഒരാളുടെ പേരു പറഞ്ഞ് അയാളുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചാണ് വീട്ടമ്മയുടെ അടുത്തെത്തിയത്.

മറുപടി പറഞ്ഞുനീങ്ങിയ വീട്ടമ്മയുടെ പിന്നിൽ നിന്നാണ് മാല പൊട്ടിച്ചെടുത്തത്. മാല വിൽപന നടത്തിയ ജ്വല്ലറിയിൽ കൊണ്ടുപോയ ഇയാളെ ജ്വല്ലറി ഉടമ തിരിച്ചറിയുകയും ഉരുക്കിയ സ്വർണം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഒരു ബൈക്ക് കത്തിച്ച കേസിലും മറ്റൊരു ബൈക്ക് മോഷ്ടിച്ച കേസിലും ഷജിൻ കുമാർ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com