ADVERTISEMENT

കണ്ണൂർ ∙ മുപ്പത് സെക്കൻഡിൽ താഴെ മാത്രമുള്ള ഒരൊറ്റ വിഡിയോയിലൂടെ അപ്രതീക്ഷിതമായി സൂപ്പർ താരങ്ങളായി മാറിയതിന്റെ അമ്പരപ്പിലും ആഹ്ലാദത്തിലുണ് കക്കാട് പള്ളിപ്രത്തെ യുവാക്കൾ. ആറുമാസത്തിനു മുൻപ് നടന്ന വിവാഹത്തലേന്നത്തെ വിഡിയോയാണ് ഇന്നലെ കേരളമാകെ അലയടിച്ചത്. സമൂഹമാധ്യമങ്ങളിലെല്ലാം വിഡിയോ പലതവണ ഷെയർ ചെയ്യപ്പെട്ടു.

ഡിസംബർ 13നായിരുന്നു പനയൻ ഹൗസിൽ ഷമീർ ബാബുവിന്റെയും സീമയുടെയും മകൾ സ്നേഹയുടെ വിവാഹം. തലേന്നു രാത്രി ബിരിയാണി വിളമ്പുന്നതിനിടെ പാട്ടിനൊപ്പം ചുവടുവയ്ക്കുന്നതിന്റെ വിഡിയോ പകർത്തിയത് എൽജിഎം വെഡ്ഡിങ്സ് എന്ന സ്റ്റുഡിയോയ്ക്കു വേണ്ടി ഫ്രീലാൻസ് ഫൊട്ടോഗ്രഫറായ ഷിജിലാണ്. അന്നു വീട്ടിൽ നടന്ന ഗാനമേളയിൽ ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന സിനിമയിലെ ഊയാരം പായ്യാരം എന്ന പാട്ട് അവതരിപ്പിക്കുന്നുണ്ടായിരുന്നു. ഇതിനൊത്താണ് യുവാക്കൾ ചുവടുവച്ചിരുന്നത്.

വ്യക്തതയ്ക്കു വേണ്ടി ഒറിജിനൽ പാട്ട് ചേർത്ത് എഡിറ്റ് ചെയ്ത് രണ്ടു ദിവസം മുൻപ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് വൈറലായത്. പ്രദേശവാസികളായ ദ്വാരഗനാഥ്‌, ചന്ദ്രബാബു, ശരത്, ശ്രീജിത്ത്‌, അഭിലാഷ്, ഡുഡു, ശംജിത് തുടങ്ങിയവർ എന്നിവരെയാണ് വിഡിയോയിൽ കാണുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com