ADVERTISEMENT

ഭവന പുനരുദ്ധാരണ പദ്ധതി

മുസ്‌ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈൻ ന്യൂനപക്ഷ മത വിഭാഗത്തിലുള്ള വിധവകൾ/വിവാഹം വേർപെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകും. വീടിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനാണു സഹായം. 30നകം അപേക്ഷിക്കണം. അപേക്ഷ ഫോറം www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

ലവൽ ക്രോസ് അടച്ചിടും

താഴെ ചൊവ്വ-ആയിക്കര റോഡിൽ എടക്കാട്-കണ്ണൂർ സൗത്ത് സ്റ്റേഷനുകൾക്കിടയിലെ 240ാം നമ്പർ ലവൽ ക്രോസ്(സ്പിന്നിങ് മിൽ) നാളെ രാവിലെ 9 മുതൽ 28ന് രാത്രി 8 വരെ അറ്റകുറ്റപ്പണിക്ക് അടച്ചിടുമെന്ന് സതേൺ റെയിൽവേ അസിസ്റ്റന്റ് ഡിവിഷനൽ എൻജിനീയർ അറിയിച്ചു.

സൈക്യാട്രിസ്റ്റ് നിയമനം

ജില്ലാ ആശുപത്രി അധീനതയിലുള്ള മാനസികാരോഗ്യ പദ്ധതിയിൽ സൈക്യാട്രിസ്റ്റ് തസ്തികയിൽ 25ന് രാവിലെ 11.30ന് ഡപ്യൂട്ടി സൂപ്രണ്ടിന്റെ ചേംബറിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. 

മെഡിക്കൽ ഓഫിസർ:  ഇന്റർവ്യൂ 25ന്

ജില്ലാ ആശുപത്രിയുടെ അധീനതയിലുള്ള ജില്ലാ മാനസികാരോഗ്യം പദ്ധതിയിൽ മെഡിക്കൽ ഓഫിസർ തസ്തികയിൽ നിയമനം നടത്തുന്നു. 25ന് രാവിലെ 10.30ന് ഡപ്യൂട്ടി സൂപ്രണ്ടിന്റെ ചേംബറിൽ വാക് ഇൻ ഇന്റർവ്യൂ. 

പഠനമുറി നിർമിക്കാൻ ധനസഹായം

കണ്ണൂർ, പാനൂർ, തലശ്ശേരി, കല്ല്യാശ്ശേരി ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലും നഗരസഭകളുടെ പരിധിയിലും കണ്ണൂർ കോർപറേഷൻ പരിധിയിലും സ്ഥിര താമസക്കാരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്ന് പഠനമുറി നിർമാണ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. 

സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

ജില്ലാ സൈനികക്ഷേമ ഓഫിസ് കെൽട്രോൺ മുഖാന്തരം വിമുക്ത ഭടൻമാർക്കും വിധവകൾക്കും ആശ്രിതർക്കും വേണ്ടി നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സുകളായ മൊബൈൽഫോൺ ടെക്നോളജി /ഫൈബർ ഒപ്റ്റിക്സ് എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. 31ന് മുൻപ് അപേക്ഷ സമർപ്പിക്കണം. 04972700069.

വിചാരണ മാറ്റി

കലക്ടറേറ്റിൽ 23, 25 തീയതികളിൽ നടത്താനിരുന്ന പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളിലെ ദേവസ്വം പട്ടയങ്ങളുടെ വിചാരണ യഥാക്രമം 30, 31 തീയതികളിലേക്ക് മാറ്റിയതായി ആർആർ ഡപ്യൂട്ടി കലക്ടർ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

മലബാർ കാൻസർ സെന്റർ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച്) നഴ്സിങ് കോളജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് സയൻസ് ആൻഡ് റിസർച്ചിൽ ഈ അധ്യയന വർഷം പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിങ്ങിൽ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 19. 04902399243, 8606671454, വെബ്സൈറ്റ്: www.mcc.kerala.gov.in 

അവലോകന യോഗം ഇന്ന്

വ്യാജ മദ്യ ഉൽപാദനം, വിതരണം എന്നിവ തടയുന്നതിനുള്ള ജില്ലാതല ജനകീയ കമ്മിറ്റിയുടെ അവലോകന യോഗം ഇന്ന് രാവിലെ 11ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

വിമുക്തി യോഗം 24ന്

വിമുക്തി ജില്ലാതല എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അവലോകന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ 24ന് ഉച്ചയ്ക്ക് 2നു ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരും.

അനുമോദിക്കും

കണ്ണൂർ ∙ കളരിപ്പണിക്കർ ഗണക കണിശ സഭ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കണിശ സമുദായത്തിൽ ഇക്കഴിഞ്ഞ എസ്എസ്എൽസി– പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരേയും സിബിഎസ്ഇ ഉൾപ്പെടെ മറ്റ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവരേയും അനുമോദിക്കും. 31നു മുൻപായി വിവരം അറിയിക്കണം. 99959 09325.

സീറ്റ് ഒഴിവ്

പറശ്ശിനിക്കടവ് ∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റിന്റെ ഒരു വർഷം ദൈർഘ്യമുള്ള ഹയർ ഡിപ്ലോമ ഇൻ കോ ഓപ്പറേറ്റീവ് മാനേജ്മെന്റ്(എച്ച്ഡിസിഎം) കോഴ്‌സിൽ പട്ടികജാതി/വർഗ വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ള ബിരുദധാരികളായ പട്ടികജാതി/വർഗ വിഭാഗത്തിലുള്ളവർ 23ന് 4ന് മുൻപായി ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ഹാജരാകണമെന്ന് ഡയറക്ടർ അറിയിച്ചു. 0497 2784002.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com