ADVERTISEMENT

കണ്ണൂർ ∙ വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി അയൽവാസിയായ നഴ്‌സും കനിവ് 108 ആംബുലൻസ് ജീവനക്കാരും. ഒഡീഷ സ്വദേശിയും അഴീക്കോട് ഉപ്പായിച്ചാലിൽ താമസക്കാരനുമായ ഇർഫാന്റെ ഭാര്യ മസൂദ പർവീണാണു വീട്ടിൽ ആൺകുഞ്ഞിനു ജന്മം നൽകിയത്. ഇന്നലെ വൈകിട്ട് പ്രസവവേദന അനുഭവപ്പെട്ടതിനെ ത്തുടർന്ന് ഇർഫാനും മസൂദയും അയൽവാസിയുടെ വീട്ടിലെത്തി വിവരം അറിയിച്ചു. ഇവർ അയൽവാസിയും നഴ്സുമായ സുജാത മനോജിനെ വിവരം അറിയിച്ചു.

സുജാത എത്തുന്നതിനു മുൻപേ മസൂദ കുഞ്ഞിനു ജന്മം നൽകി. സുജാതയെത്തി അമ്മയും കുഞ്ഞുമായിയുള്ള പൊക്കിൾക്കൊടി ബന്ധം വേർപെടുത്തി കുഞ്ഞിനു വേണ്ട പരിചരണം നൽകി. ഇതിനിടെ നാട്ടുകാർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. വളപട്ടണം കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസ് ഡ്രൈവർ ആർ.വിഷ്ണു, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ എസ്.ഷെഫീന എന്നിവർ ഉടൻ സ്ഥലത്തെത്തി അമ്മയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com